മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജോര്‍ജ്ജ് പുളിക്കന്‍ മാതൃഭൂമി ന്യൂസ് വിട്ടു. അടുത്ത ദിവസം മുതല്‍ ഏഷ്യനെറ്റ് ന്യൂസിന്റെ ഭാഗമായി പ്രവര്‍ത്തിക്കും. ധിം തരികിട തോമിന്റെ അവതാരകനായിരുന്ന ജോര്‍ജ് പുളിക്കന്‍ പുതിയ പരിപാടിയുമായി ഏഷ്യാനെറ്റ് ഓണ്‍ലൈനില്‍ ഉണ്ടാകും.
‘അങ്ങനെയാണ് ഇങ്ങനെയായത്’ എന്നാണ് പരിപാടിയുടേ പേര്.
ഏഷ്യാനെറ്റിന്റെ വെബ് പേജില്‍ മാത്രമാണ് പരിപാടി കാണാനാവുക. മുഖ്യധാരാ ചാനലുകളില്‍ പ്രമുഖനായ ഒരാള്‍ ആദ്യമായാണ് വെബ്ബിന് വേണ്ടി മാത്രമായി പരിപാടി ചെയ്യുന്നത്.
രാഷ്ട്രീയ സാമൂഹ്യ പരിപാടിയായ ‘അങ്ങനെയാണ് ഇങ്ങനെയായത്’ പേരു സൂചിപ്പിക്കുന്നത് പോലെ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ സംഭവവികാസങ്ങള്‍, വ്യക്തിഗത പരിണാമങ്ങള്‍, സംഘടനകളുടെയും പാര്‍ട്ടികളുടെയും മാറ്റങ്ങള്‍ എന്നിവയുടെ വ്യത്യസ്തമായ വിശകലനമാണ്. മെയ് രണ്ടു മുതല്‍ ശനിയും ഞായറും ഒഴികെയുള്ള ദിവസങ്ങളില്‍ പരിപാടി കാണാം. ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് പേജിലൂം യൂ ട്യൂബ് ചാനലിലും വൈകിട്ട് ആറുമണി മുതല്‍ പരിപാടി കാണാനാകും.
നേരത്തേ ഇന്ത്യാവിഷനില്‍ അവതരിപ്പിച്ച പൊളിട്രിക്‌സ് എന്ന ആക്ഷേപഹാസ്യ പരിപാടിയിലൂടെ ശ്രദ്ധേയനായ മാധ്യമപ്രവര്‍ത്തകനാണ് ജോര്‍ജ് പുളിക്കന്‍. പരിപാടിയുടെ പ്രൊമോ വീഡിയോ ഇവിടെ കാണാം.