വയനാട് പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മവോയിസ്റ്റ് സി.പി. ജലീല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ എ. ജയശങ്കര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയശങ്കറിന്റെ വിമര്‍ശനം. ഇടതുപക്ഷ പുരോഗമന മനുഷ്യോന്മുഖ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഏറ്റുമുട്ടലില്‍’ കൊല്ലപ്പെട്ട മൂന്നാമത്തെ മാവോയിസ്റ്റാണ് ജലീലെന്ന് ജയശങ്കര്‍ പറഞ്ഞു. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജലീലിന്റെ ശരീരത്തില്‍ വെടിയേറ്റ മുറിവുകള്‍ നിരവധിയാണ്. പോലീസ് ഏമാനന്മാര്‍ക്കാര്‍ക്ക് ഒരു പോറല്‍ പോലുമേറ്റിട്ടില്ല . മാവോയിസ്റ്റുകളെ കൊല്ലുന്നത് കോണ്‍ഗ്രസിനും ബിജെപിക്കും സന്തോഷമുളള കാര്യമാണ്. അതുകൊണ്ട് ഹര്‍ത്താല്‍ ഉണ്ടാവില്ല. ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് അദ്ധ്യക്ഷനായി പരിലസിക്കുന്ന മനുഷ്യാവകാശ കമ്മിഷനെക്കൊണ്ടും ഉപദ്രവമില്ല. സാംസ്‌കാരിക നായകരും മനുഷ്യാവകാശ പ്രവര്‍ത്തകരും സുഖസുഷുപ്തിയിലാണ്. ഭരണം മാറുന്നതു വരെ അവരാരും ഉണരുന്ന പ്രശ്‌നമില്ല. ജലീലിനെ ഏറ്റുമുട്ടലില്‍ വധിച്ച തണ്ടര്‍ബോള്‍ട്ട് സഖാക്കള്‍ക്ക് അടുത്ത റിപ്പബ്ലിക് ദിനത്തില്‍ വിശിഷ്ട സേവനത്തിനുളള പൊലീസ് മെഡല്‍ മെന്നും ജയശങ്കര്‍ പരിഹസിച്ചു.
ജലീലിനെ വധിച്ച തണ്ടര്‍ബോള്‍ട്ട് സഖാക്കള്‍ക്ക് അടുത്ത റിപ്പബ്ലിക് ദിനത്തില്‍ വിശിഷ്ട സേവനത്തിനുളള പൊലീസ് മെഡല്‍ തീര്‍ച്ചയായും ലഭിക്കും;സര്‍ക്കാരിനെതിരെ ജയശങ്കര്‍
Tags: mavoist