
വയനാട് തലപ്പുഴ മക്കിമലയില്‍ വീണ്ടും മാവോയിസ്റ്റുകളെത്തി. രണ്ട് സ്ത്രീകളുള്‍പ്പെടെ നാലംഗ ആയുധധാരികളാണ് എത്തിയത്. ഇന്നലെ രാത്രി എട്ട് മണിയോടെ എത്തിയ സംഘം മുദ്രാവാക്യം വിളിച്ചു. ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തു.പലചരക്ക് കടയില്‍ നിന്നും സാധനങ്ങളും മറ്റും വാങ്ങിച്ചെന്നാണ് വിവരം. വയനാട്ടില്‍ മാവോയിസ്റ്റുകള്‍ താവളമാക്കുന്ന അവസ്ഥയാണുള്ളത്. ഈ മാസം ആദ്യം തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ തലപ്പുഴ 44-ല്‍ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ മൂന്ന് വനിതകളുള്‍പ്പെടെയുള്ള ആറംഗ മാവോയിസ്റ്റ് സംഘമെത്തുകയും, മുദ്രാവാക്യം വിളിച്ച് ലഘുലേഖാവിതരണവും, പോസ്റ്റര്‍ പതിക്കുകയും ചെയ്തിരുന്നു. കൂടാതെ പ്രകടനം നടത്തുകയും ചെയ്തിരുന്നു.
Tags: mavoist