ഞങ്ങളുടെ പാര്‍ട്ടി കോടതിയും പൊലീസ് സ്‌റ്റേഷനുമാണ്’.പരാതി പാര്‍ട്ടി അന്വേഷിക്കട്ടെയെന്ന് പരാതിക്കാര്‍ പറഞ്ഞാല്‍ വനിത കമ്മീഷന്‍ അന്വേഷിക്കേണ്ട കാര്യമില്ല.വിവാദ പരാമർശവുമായി വനിതാ കമ്മിഷൻ അധ്യക്ഷ

തിരുവനന്തപുരം: പിണറായി സർക്കാരിനെ പ്രതിസന്ധ്യയിലാക്കുന്ന വിവാദ പരാമർശവുമായി സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ എം.സി ജോസഫൈൻ. ഞങ്ങളുടെ പാര്‍ട്ടി കോടതിയും പൊലീസ് സ്‌റ്റേഷനുമാണെന്നും പരാതി പാര്‍ട്ടി അന്വേഷിക്കട്ടെയെന്ന് പരാതിക്കാര്‍ പറഞ്ഞാല്‍ വനിത കമ്മീഷന്‍ അന്വേഷിക്കേണ്ട കാര്യമില്ല. പി.കെ. ശശിക്കെതിരെ കേസെടുത്തെങ്കിലും പരാതിക്കാരിയുടെ കുടുംബം പാര്‍ട്ടി അന്വേഷണം മതിയെന്ന് പറഞ്ഞിരുന്നതായും എം.സി ജോസഫൈന്‍ പറഞ്ഞു.

പാർട്ടി നേതാക്കൾ പ്രതികളാവുന്ന കേസിൽ കമ്മീഷൻ പുലർത്തുന്ന നിസംഗതയെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു വനിതാ കമ്മീഷൻ അധ്യക്ഷയുടെ മറുപടി.”ഞാന്‍ പാര്‍ട്ടിയിലൂടെ വളര്‍ന്നയാളാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ് ഇക്കാര്യങ്ങളില്‍ കര്‍ശനമായി നടപടിയെടുക്കുന്നതുപോലെ ഒരുപാര്‍ട്ടിയുമെടുക്കില്ല. സംഘടനാപരമായി തീരുമാനമെടുത്താല്‍ മതിയെന്ന് ആ കുടുംബം തന്നോട് പറഞ്ഞിരുന്നു. പാര്‍ട്ടിയില്‍ അവര്‍ വിശ്വസിക്കുന്നു. ഞങ്ങളുടെ പാര്‍ട്ടി ഒരു കോടതിയും കൂടിയാണ്. പോലീസ് സ്‌റ്റേഷനുമാണ്. ഒരു നേതാവിനോടും അക്കാര്യത്തില്‍ ഞങ്ങള്‍ വിട്ടുവീഴ്ച ചെയ്യില്ല. സംശയം വേണ്ട.”- ജോസഫൈന്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്ത്രീ പീഡന പരാതികളില്‍ ഏറ്റവും കര്‍ശന നടപടിയെടുക്കുന്നത് സിപിഎമ്മാണ്. അതില്‍ അഭിമാനിക്കുന്നുവെന്നും എം.സി.ജോസഫൈന്‍ പറഞ്ഞു.എസ്. രാജേന്ദ്രനും സികെ ഹരീന്ദ്രനുമെതിരെ കിട്ടിയ പരാതികളിൽ വനിതാ കമ്മീഷൻ കേസെടുത്തിട്ടുണ്ടെന്നും എ വിജയരാഘവൻ്റെ പരാമർശത്തിൽ കമ്മീഷൻ നേരത്തെ പ്രതികരിച്ചിട്ടുണ്ടെന്നും ജോസഫൈൻ വ്യക്തമാക്കി.

 

Top