കേരള വനിതാ കമ്മീഷൻ നിയമം ഭേദഗതി വരുത്തണം

സിപിഎം കോടതിയും പൊലീസ് സ്റ്റേഷനും കൂടിയാണെന്ന വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എംസി ജോസഫൈനിന്റെ പരാമർശം വിവാദത്തിൽ ആയിരിക്കയാണ്.കേരള വനിതാ കമ്മീഷൻ നിയമം , വകുപ്പ് (5) (1) (a) ഭേദഗതി വരുത്തേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞുവെന്നും ,ബഹുമാനപ്പെട്ട വനിതാ കമ്മീഷൻ അധ്യക്ഷയുടെ പത്രസമ്മേളനം ദുഃഖവും ഞെട്ടലും ഉളവാക്കിഎന്നും പ്രമുഖ അഭിഭാഷകൻ കൃഷ്ണ കൊച്ചി വെളിപ്പെടുത്തി.പരാതി പാര്‍ട്ടി അന്വേഷിക്കട്ടെയെന്ന് പരാതിക്കാര്‍ പറഞ്ഞാല്‍ വനിത കമ്മീഷന്‍ അന്വേഷിക്കേണ്ട കാര്യമില്ല. പി.കെ. ശശിക്കെതിരെ കേസെടുത്തെങ്കിലും പരാതിക്കാരിയുടെ കുടുംബം പാര്‍ട്ടി അന്വേഷണം മതിയെന്ന് പറഞ്ഞിരുന്നതായും എം.സി ജോസഫൈന്‍ പറഞ്ഞു. പാർട്ടി നേതാക്കൾ പ്രതികളാവുന്ന കേസിൽ കമ്മീഷൻ പുലർത്തുന്ന നിസംഗതയെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു വനിതാ കമ്മീഷൻ അധ്യക്ഷയുടെ മറുപടി.

Top