മാഞ്ചസ്റ്റർ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനെതിരെ ലൈംഗീക ആരോപണം. ദുരുദ്ദേശത്തോടെ സ്പര്ശിച്ചുവെന്ന ആരോപണവുമായി മാധ്യമപ്രവർത്തക രംഗത്തെത്തി. 20 വർഷം മുമ്പ് ഒരു വിരുന്നിനെത്തിയപ്പോൾ ജോൺസൺ ദുരുദ്ദേശത്തോടെ സ്പര്ശിച്ചുവെന്ന് മാധ്യമപ്രവർത്തകയായ ഷാർലറ്റ് എഡ്വേർഡ്സ് ആരോപിച്ചു.
എന്നാൽ, ആരോപണം ബ്രിട്ടീഷ് പ്രധാനമന്ത്രി നിഷേധിച്ചു. സൺഡേ ടൈംസ് പത്രത്തിലെ ലേഖനത്തിലൂടെയാണ് ഷാർലെറ്റ് ആരോപണം ഉന്നയിച്ചത്. 1999ൽ ഒരു മാസിക പുറത്തിറക്കൽ ചടങ്ങിനിടെയാണു സംഭവം. വിരുന്നിനിടെ മദ്യലഹരിയിലായ ജോൺസൺ തന്നെയും അപ്പുറത്തിരുന്ന സ്ത്രീയെയും തൊട്ടുവെന്നു ഷാർലറ്റ് ആരോപിക്കുന്നു.
എന്നാൽ ഷാർലെറ്റിന്റെ ആരോപണം അസത്യമാണെന്ന് ജോൺസൺ പ്രതികരിച്ചു. അന്ന് അദ്ദേഹം മദ്യലഹരിയിൽ ആയിരുന്നതിനാൽ ഒന്നും ഓർത്തെടുക്കാൻ സാധിക്കില്ലെന്നായിരുന്നു ഷാർലെറ്റിന്റെ മറുപടി.