കൊച്ചി:മുഖ്യമന്ത്രി പിണറായിയുടെ നെഞ്ചിൽ കുത്തിയത് കൈരളിയുടെ മൈക്ക് .തെളിവുകൾ പുറത്ത് വിട്ട് സോഷ്യൽ മീഡിയയും .ഇതോടെ ആലപ്പുഴയില്‍ വിവാദമായ മുഖ്യമന്ത്രിയുടെ നെഞ്ചില്‍ മൈക്ക് കുത്തിയ സംഭവത്തില്‍ പ്രതിസ്ഥാനത്ത് സിപിഐഎമ്മിന്റെ ചാനലായ കൈരളി എത്തിയിരിക്കയാണ്.
കൈരളിയുടെ മൈക്ക് നെഞ്ചില്‍ കൊള്ളുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ്. മുഖ്യമന്ത്രി മാധ്യമങ്ങളോട് പിണങ്ങി മുന്നോട്ട് നടക്കുമ്പോള്‍ ഇതേ മൈക്ക് നിലത്തു വീണതും വീഴുന്ന ശബ്ദത്തില്‍ മുഖ്യമന്ത്രിയും സുരക്ഷാ ഉദ്യോഗസ്ഥരും പകയ്ക്കുന്നതും ഇന്ന് മനോരമ പത്രം പ്രസിദ്ധീകരിച്ച ചിത്രത്തില്‍ വ്യക്തമായിരുന്നു.
കുട്ടനാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ എത്തിയപ്പോഴാണ് മൈക്ക് നെഞ്ചില്‍ കുത്തി എന്ന പേരില്‍ മുഖ്യമന്ത്രി തത്സമയം ജനങ്ങളെ അഭിമുഖീകരിക്കാതെ പിണങ്ങി പോയത്. അവലോകന യോഗത്തില്‍ നിന്ന് പുറത്താക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി സംസാരിക്കാന്‍ തയ്യാറായതിനെ തുടര്‍ന്നാണ് മൈക്ക് നീട്ടിയത്.
എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തള്ളിമാറ്റുകയായിരുന്നു. ഈ തള്ളിനിടയിലാണ് കൈരളി ചാനലിന്റെ മൈക്ക് മുഖ്യമന്ത്രിയുടെ നെഞ്ചത്ത് സ്പര്‍ശിച്ചത്. ഈ മൈക്ക് സുരക്ഷാ ഉദ്യോഗസ്ഥരാണ് തട്ടിതെറിപ്പിച്ചത്. കൈരളിയുടെ വിന്‍ഡ്ഷീല്‍ഡും ചാനല്‍ ഐഡിയും മുഖ്യമന്ത്രിക്കു മുന്നില്‍ വീണു കിടക്കുന്ന ചിത്രങ്ങളും പ്രചരിപ്പിക്കപ്പെടുന്നുണ്ട്. കൈരളിയുടെ മൈക്കിന്റെ താഴെ വീണുകിടക്കുന്ന ഭാഗങ്ങളെ മറികടന്നാണ് മുഖ്യമന്ത്രി കാറിലേയ്ക്ക് പോയത്. പിന്നാലെ വന്ന മന്ത്രി ജി. സുധാകരനാണ് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചത്.
സുരക്ഷാ ഉദ്യോഗസ്ഥരുടെ തിക്കിത്തിരക്കു കാരണം ദേഹത്തു ചാനൽ മൈക്ക് തട്ടിയതിന്റെ പേരിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കാൻ തയാറാകാതെ മുഖ്യമന്ത്രി മടങ്ങിയിരുന്നു . ആലപ്പുഴ, കോട്ടയം ജില്ലകളിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിൽ പങ്കെടുത്ത ശേഷമാണു മാധ്യമപ്രവർത്തകരോടു സംസാരിക്കാൻ തയാറാകാതെ, ചാനലിന്റെ മൈക്ക് തട്ടിത്തെറിപ്പിച്ച് മുഖ്യമന്ത്രി നടന്നുനീങ്ങിയത്.
അവലോകന യോഗത്തിനായി ഇന്നലെ രാവിലെ പത്തിനാണ് ആലപ്പുഴ മെഡിക്കൽ കോളജ് ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി എത്തിയത്. മന്ത്രിമാരെല്ലാം നേരത്തേ സ്ഥലത്തെത്തി. പ്രളയബാധിതമായ കുട്ടനാട് സന്ദർശിക്കാതെ മുഖ്യമന്ത്രി അവലോകന യോഗം മാത്രം നടത്തിയതു പ്രഹസനമാണെന്ന് ആരോപിച്ച് യുഡിഎഫ് ജനപ്രതിനിധികൾ യോഗം ബഹിഷ്കരിച്ചു. യോഗത്തിനു മുൻപു മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ചോദിച്ചെങ്കിലും മുഖ്യമന്ത്രി പ്രതികരിച്ചില്ല. മാധ്യമപ്രവർത്തകർ ഹാളിൽ പ്രവേശിക്കരുതെന്നു മുൻകൂട്ടി അറിയിച്ചിരുന്നതിനാൽ യോഗം ആരംഭിക്കുന്നതിനു മുൻപ് ആവശ്യമായ ചിത്രങ്ങളും വിഡിയോയും പകർത്തിയ ശേഷം അവർ പുറത്തേക്കിറങ്ങി.
മുഖ്യമന്ത്രിയും മറ്റു ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മാത്രമുള്ള ഹാളിൽ വാതിലടച്ചായിരുന്നു യോഗം. യോഗം തുടങ്ങിയശേഷം എത്തിയ യു.പ്രതിഭ എംഎൽഎയെ സുരക്ഷാ ജീവനക്കാർ തടഞ്ഞു. എംഎൽഎയാണന്നും കടത്തിവിടണമെന്നും ആവശ്യപ്പെട്ടതോടെയാണു വാതിൽ തുറന്നത്.
ആലപ്പുഴ കലക്ടറുടെ സ്വാഗതപ്രസംഗം അവസാനിച്ചതോടെ മുഖ്യമന്ത്രി പരിപാടിയുടെ നിയന്ത്രണം ഏറ്റെടുത്തു. ഇനി അനൗൺസ്മെന്റ് വേണ്ടെന്ന് അറിയിച്ചശേഷം മുഖ്യമന്ത്രി പ്രസംഗിക്കാനുള്ളവരെ പേരെടുത്തുവിളിക്കുകയായിരുന്നു. മന്ത്രി സുനിൽകുമാറിന്റെ പ്രസംഗം നീണ്ടുപോയപ്പോൾ മൈക്കിൽ തട്ടി ഓർമിപ്പിക്കുകയും ചെയ്തു. യോഗത്തിൽ ചർച്ച ഉണ്ടാകില്ലെന്നും ചോദ്യങ്ങൾ എഴുതി ചോദിക്കണമെന്നും മന്ത്രി ജി.സുധാകരൻ അറിയിച്ചു.
യോഗം കഴിഞ്ഞു പുറത്തിറങ്ങിയ മുഖ്യമന്ത്രിയുടെ പ്രതികരണം മാധ്യമപ്രവർത്തകർ പ്രതീക്ഷിച്ചെങ്കിലും പൊലീസ് സുരക്ഷാ സംഘത്തിന്റെ വലയത്തിൽ മുഖ്യമന്ത്രി മുന്നോട്ടു പോകുകയായിരുന്നു. പ്രധാന തീരുമാനങ്ങൾ എന്തെങ്കിലും ഉണ്ടോയെന്ന ചോദ്യം കേട്ടയുടൻ മുഖ്യമന്ത്രി നിന്നു. ‘കുട്ടനാടിനെക്കുറിച്ച്…’ എന്നു മുഖ്യമന്ത്രി പറഞ്ഞു തുടങ്ങിയപ്പോഴേക്കും മാധ്യമപ്രവർത്തകർ മൈക്ക് മുഖ്യമന്ത്രിയുടെ അടുത്തേക്കു കൊണ്ടുവന്നു.
സുരക്ഷാ ഉദ്യോഗസ്ഥർ മാധ്യമപ്രവർത്തകരെ തള്ളി നീക്കുകയും തിക്കിത്തിരക്ക് ഉണ്ടാക്കുകയും ചെയ്തു. ഇതിനിടയിൽ ആണ് കൈരളി ചാനലിന്റെ മൈക്ക് മുഖ്യമന്ത്രിയുടെ ദേഹത്തു തട്ടിയത് . പ്രകോപിതനായ മുഖ്യമന്ത്രി ദേഷ്യത്തോടെ മൈക്ക് തട്ടിനീക്കി. മൈക്കിന്റെ വിൻഡ് ഷീൽഡും ചാനൽ ഐഡിയും തെറിച്ചു താഴേക്കു വീണു. പെട്ടെന്നു തന്നെ അദ്ദേഹം സംസാരം നിർത്തി മാധ്യമങ്ങളെ അവഗണിച്ചു വാഹനത്തിലേക്കു കയറുകയായിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി താമസിക്കുന്ന കേരളാ ഹൗസിൽ കത്തിയുമായെത്തി മാവേലിക്കര സ്വദേശി ഭീഷണി മുഴക്കിയ സാഹചര്യത്തിൽ സുരക്ഷ വർധിപ്പിച്ചിരുന്നു.
മുൻപ് മൈക്ക് ദേഹത്ത് സ്പര്‍ശിച്ചതിന്റെ പേരില്‍ സമാനമായ രീതിയില്‍ മുഖ്യമന്ത്രി എറണാകുളത്ത് പിണങ്ങിയ സംഭവം ഉണ്ടായി. അന്ന് മനോരമയുടെ റിപ്പോര്‍ട്ടറുടെ മൈക്കാണ് തട്ടിയത് എന്ന പേരില്‍ സൈബര്‍ സിപിഐഎമ്മുകാര്‍ മനോരമയ്ക്ക് നേരെ വലിയ തോതില്‍ എതിര്‍പ്രചാരണം .