തളിപ്പറമ്പ്:സുന്ദരികളെ വാഗ്ദാനം ചെയ്യ്തു തട്ടിപ്പും പെണ്‍വാണിഭവും നടത്തുന്ന പ്രധാന പ്രതി തളിപ്പറമ്പില്‍ അറ്സ്റ്റിലായി. പോലീസ് ചമഞ്ഞ് ഭീഷണിപ്പെടുത്തി തളിപ്പറമ്പ് സ്വദേശികളുടെതുള്‍പ്പെടെ നിരവധി പേരുടെ ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലേയും മടിക്കേരി പെണ്‍വാണിഭസംഘത്തിലെ പ്രധാന കണ്ണിയുമായ തളിപ്പറമ്പ് സ്വദേശിയെയാണ് പോലീസ് അറ്സ്റ്റു ചെയ്തത്. മുക്കോല സ്വദേശിയായ കൊത്തി ഷെഫീഖ്(31)നെയാണ് കര്‍ണാടക പോലീസ് തളിപ്പറമ്പിലെ വീട്ടിലെത്തി അറസ്‌റ്റ് ചെയ്‌തത്. വെള്ളിയാഴ്‌ച പുലര്‍ച്ചെയാണ് ഇയാളെ മൈസൂര്‍ ക്രൈംബ്രാഞ്ച് സംഘം കപ്പാലത്തിനടുത്തെ വീടുവളഞ്ഞ് പിടികൂടിയത്. കുപ്രസിദ്ധ പെണ്‍വാണിഭ തട്ടിപ്പ് സംഘത്തിലെ പ്രതികളായ രണ്ട് തളിപ്പറമ്പുകാരില്‍ ഒരാളാണ് ഷെഫീഖ്. മറ്റൊരു പ്രതിയായ കുറ്റ്യാടി സ്വദേശി റഷീദ് ഇപ്പോഴും ഒളിവിലാണ്. റഷീദിന്റെ ഭാര്യവീട് തളിപ്പറമ്പ് സാധുമൊട്ടയിലാണ്.
സുന്ദരികളായ സ്‌ത്രീകളെ തരപ്പെടുത്തിതരാമെന്നും കുറഞ്ഞ വിലക്ക് ഭൂമിതരാമെന്നും പ്രലോഭിപ്പിച്ച് മടിക്കേരിയില്‍ മലയാളികളെ എത്തിച്ച് പണം തട്ടുന്ന സംഘത്തിലെ പ്രധാനിയാണ് കൊത്തിഷെഫീഖ്. ഇയാളുടെ കൂട്ടാളികളായ മടിക്കേരിയിലെ അബ്‌ദുറഹിമാന്‍, മജീദ്, കുറ്റ്യാടിയിലെ നാസിര്‍ എന്നിവരെ നേരത്തെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. തളിപ്പറമ്പിലെ ചില പ്രമുഖര്‍ ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ട്. തളിപ്പറമ്പ് സ്വദേശിയായ അഷറഫ് ഇത് സംബന്ധിച്ച് സുണ്ടക്കപ്പ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പുറമെ വയനാട് സ്വദേശികള്‍ മടിക്കേരി പോലീസിലും പരാതി നല്‍കിയിരുന്നു. കേസിന്റെ അന്വേഷണത്തിനിടെ തലശേരിയിലെ ഹലീമ എന്ന സ്‌ത്രീയെ(40)അറസ്‌റ്റ് ചെയ്‌തിരുന്നു. ഹാക്കത്തൂരിലെ ഒരു വീട്ടില്‍ തട്ടിപ്പ് സംഘംതാമസിച്ചുവരവെയാണ് ഹലീമയെ പിടികൂടിയത്. ഇവരുടെ മകളും തട്ടിപ്പ് സംഘത്തിലുണ്ട്. ഉമ്മയെയും മകളെയുമാണ് പെണ്‍വാണിഭത്തിനായി ഇവര്‍ ഇടപാടുകാര്‍ക്ക് മുന്നില്‍ ഒരുക്കിനിര്‍ത്താറുണ്ടത്. ഇവരെ മൈസൂരില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ഹാക്കത്തൂരിലെ വീട്ടില്‍ താമസിപ്പിച്ച് ആദ്യം ഇടപാടുകാരെ അവിടെ എത്തിക്കുകയും ആ സമയത്ത് സംഘാംഗങ്ങളായ രണ്ട് പേര്‍ പോലീസ് വേഷത്തിലെ ഇവരെ കസ്‌റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചവശരാക്കി അറസ്‌റ്റ് നടപടികള്‍ സ്വീകരിക്കുന്നതായി കാണിക്കുകയും ചെയ്യും. നാണക്കേട് ഭയന്ന് കേസൊതുക്കാന്‍ ഇവര്‍ എത്രപണം വേണമെങ്കിലും കൊടുക്കാന്‍ തയ്യാറാകുകയും ചെയ്യും. ഇത്തരത്തില്‍ നിരവധി മലയാളികളെ തട്ടിപ്പ് സംഘം കുടുക്കിയിട്ടുണ്ട്.