ദുബായ്: ഇനി ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം റഷ്യയുടെ ഡാനില്‍ മെദ്വദേവ്. ദുബായ് എ.ടി.പി. ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറില്‍ സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ച് പുറത്തായതോടെയാണ് രണ്ടാം റാങ്കുകാരനായിരുന്ന മെദ്വദേവ് ഒന്നിലെത്തിയത്.
അക്കാപുല്‍ക്കോയില്‍ നടക്കുന്ന എ.ടി.പി. മെക്സിക്കോ ഓപ്പണ്‍ ക്വാര്‍ട്ടറില്‍ വിജയംനേടിയാണ് ഒന്നാം റാങ്ക് നേട്ടം മെദ്വദേവ് ആഘോഷിച്ചത്. ദുബായില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ ലോക 123-ാം നമ്പര്‍ താരം ജിറി വെസ്ലിയോടാണ് ജോക്കോവിച്ച് പരാജയപ്പെട്ടത്.
ജോക്കോവിച്ച്, റോജര്‍ ഫെഡറര്‍, റാഫേല്‍ നഡാല്‍, ആന്‍ഡി മറെ എന്നീ ബിഗ് ഫോറുകളില്ലാതെ ഒരുതാരം ഒന്നാം റാങ്കിലെത്തുന്നത് 2004-നുശേഷം ആദ്യമാണ്. യവ്‌ഗെനി കഫല്‍നിക്കോവ്, മരറ്റ് സാഫിന്‍ എന്നിവര്‍ക്കുശേഷം ഈ പദവിയിലെത്തുന്ന മൂന്നാമത്തെ റഷ്യക്കാരനാണ് മെദ്വദേവ്.