വിംബിള്‍ഡണ്‍ ടെന്നീസ്: ഷറപ്പോവയും സെറീനയും ക്വാര്‍ട്ടറില്‍

serena_-sharapovaലണ്ടന്‍ : വിംബിള്‍ഡണ്‍ ടെന്നീസ് വനിതാ വിഭാഗത്തില്‍ സെറീനാ വില്യംസും, റഷ്യന്‍ ഷറപ്പോവയും, ക്വാട്ടറില്‍. വനിതാ വിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ- മാര്‍ട്ടിന ഹിങ്കിന്‍സ് സഖ്യം ക്വാര്‍ട്ടറില്‍ കടന്നു.എന്നാല്‍, ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിസ്റ്റ് ലൂസി സഫറോവ പുറത്തായി. പുരുഷവിഭാഗത്തില്‍ ഫ്രഞ്ച് താരം റിച്ചാര്‍ഡ് ഗ്യാസക്യുയ്റ്റും കാനഡയുടെ വാസെക് പോസ്പിസിലും അവസാന എട്ടിലേക്ക് മുന്നേറി. വനിതാ ഡബിള്‍സില്‍ സാനിയ സഖ്യം ക്വാര്‍ട്ടറിലെത്തിയപ്പോള്‍ പുരുഷവിഭാഗത്തില്‍ പേസ് സഖ്യം പുറത്തായി.

കസാക്കിസ്ഥാന്‍റെ സാരിന ദിവാസിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഷറപ്പോവ തോല്‍പ്പിച്ചത് (സ്കോര്‍ 6-4, 6-4). സഹോദരി വീനസ് വില്യംസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് സെറീന ക്വാര്‍ട്ടറില്‍ ഇടംപിടിച്ചത് (സ്കോര്‍ 6-4, 6-3 ). അനബല്‍ മെദീന ഗാര്‍ഗ്യൂസ്- അരാന്ത പറാ സാന്തോങ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സാനിയ സംഖ്യം തോല്‍പ്പിച്ചത് (സ്കോര്‍ 6-4, 6-3).

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുരുഷവിഭാഗത്തില്‍ ബ്രിട്ടന്റെ ആന്‍ഡി മുറെ, ക്രൊയേഷ്യയുടെ ഇവ കര്‍ലോവിക്കിനെ പരാജയപ്പെടുത്തി. സ്‌കോര്‍: 76, 64, 57, 64. റിച്ചാര്‍ഡ്‌ ഗാസ്‌കറ്റും വാവ്‌റിങ്കയും മാരിന്‍ സിലിച്ചും വാസക്‌ പോസ്‌പിസിലും ക്വാര്‍ട്ടറിലെത്തിയിട്ടുണ്‌ട്‌.

Top