ദളപതി 68′ ല്‍ നായികയാവുന്നത് ഈ താരം? സര്‍പ്രൈസ് കാസ്റ്റിംഗ്

വിജയ് ചിത്രം ദളപതി 68 ലെ നായികയെ കുറിച്ചുള്ള സൂചനകള്‍ പുറത്ത്. നിരവധി നടിമാരുടെ പേരുകള്‍ മാറിവന്നെങ്കിലും താരതമ്യേന പുതുമുഖമായ മറ്റൊരാള്‍ ആയിരിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. നടി മീനാക്ഷി ചൌധരിയുടെ പേരാണ് ഇത് സംബന്ധിച്ച പുതിയ റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ മീനാക്ഷിയുടെ കാസ്റ്റിംഗ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ പുറത്തെത്തിയിട്ടില്ല. വിജയ് ആന്റണി നായികയായ കൊലൈ എന്ന ചിത്രത്തിലൂടെ തമിഴകത്ത് അരങ്ങേറ്റം കുറിച്ച നടിയാണ് മീനാക്ഷി. 2019 ല്‍ പുറത്തെത്തിയ അപ്സ്റ്റാര്‍ട്‌സ് എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു മീനാക്ഷിയുടെ സിനിമാ അരങ്ങേറ്റം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top