അടിവസ്ത്രത്തില്‍ പ്രത്യേക അറയുണ്ടാക്കി ഹെറോയില്‍ ഒളിപ്പിച്ചു; അസം സ്വദേശിനി അറസ്റ്റില്‍; പിടികൂടിയത് 9.66 ഗ്രാം ഹെറോയില്‍

തൃശൂര്‍: അടിവസ്ത്രത്തില്‍ പ്രത്യേക അറയുണ്ടാക്കി ഹെറോയിന്‍ കൈമാറാന്‍ ശ്രമിച്ച അസം സ്വദേശിനി അറസ്റ്റില്‍. അസമിലെ ഗവ്ഗാവ് സ്വദേശിനി അസ്മരാ കാത്തൂണ്‍ ആണ് പിടിയിലായത്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിന്‍ കണ്ടെത്തിയത്. 9.66 ഗ്രാം ഹെറോയിനാണ് എക്സൈസ് പിടികൂടിയത്.

എക്സൈസ് കമ്മീഷണറുടെ മദ്ധ്യമേഖല സ്‌ക്വാഡ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി ജുനൈദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. മയക്കുമരുന്ന് തൃശൂരില്‍ കൈമാറുന്നതിന് വേണ്ടി റെയില്‍വേ പ്ലാറ്റ്ഫോമില്‍ കാത്തു നില്‍ക്കവെയാണ് പ്രതി പിടിയിലായത്. വസ്ത്രത്തിനുള്ളില്‍ പ്രത്യേക അറയുണ്ടാക്കി അതിനുള്ളിലാണ് ഹെറോയിന്‍ ഒളിപ്പിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top