June 18, 2023 8:09 pm
By : Indian Herald Staff

പൂക്കൾക്ക് നടുവിൽ ഗ്ലാമറസായി മീര ജാസ്മിൻ… വീണ്ടും ആരാധകരെ ഞെട്ടിച്ച് മലയാളികളുടെ പ്രിയ നടി, സോഷ്യൽ മീഡിയയിൽ തരംഗമായ ചിത്രങ്ങൾ കാണാം

ഇൻസ്റ്റയിൽ സൂപ്പർ ലുക്കിലാണ് മീര വന്നിരിക്കുന്നത്. താരത്തിന്റെ ഗ്ലാമറസ് സമ്മർ ചിത്രങ്ങൾ ആരാധകർക്കിടയിൽ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു.

സ്ലീവ് ലെസ്സ് ഔട്ട്ഫിറ്റിലാണ് മീര ചിത്രങ്ങളിൽ തിളങ്ങുന്നത്. തിരിച്ചുവരവിന് ശേഷം താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ള ചിത്രങ്ങളെല്ലാം ആരാധകർക്കിടയിൽ ഹിറ്റാകാറുണ്ട്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സൂത്രധാകരൻ എന്ന സിനിമയിലൂടെയാണ് മീര മലയാളത്തിൽ അഭിനയം തുടങ്ങുന്നത്. മോളിവുഡിന് പിറമേ തമഴിലും തെലുങ്കിലും കന്നഡയിലും താരം അഭിനയിക്കാറുണ്ട്.

മലയാളമുൾപ്പെടെ അഭിനയിച്ച ഭാഷകളിലെല്ലാം താരത്തിന് ഹിറ്റ് സിനിമകൾ ഒരുപാടുണ്ട്. റൺ, അരസ്, ആയുധ എഴുത്ത് തുടങ്ങിയവയെല്ലാം താരത്തിന്റെ മികച്ച അന്യഭാഷ സിനിമകളാണ്. ഒരേ സമയം ആർട്ട് സിനിമകളും കൊമേർഷ്യൽ സിനിമകളും മീര മലയാളത്തിൽ ചെയ്തിരുന്നു. അതിനാൽ നേഷണൽ അവാർഡും പലതവണ സ്റ്റേറ്റ് അവാർഡും താരത്തെ തേടി എത്തിയിരുന്നു.

അഭിനയത്തിനൊപ്പം മീര ജാസ്മിൻ വിവാദങ്ങളിലും സജീവമായിരുന്നു. ട്വന്റി ട്വന്റി സിനിമയിൽ അഭിനയിക്കാൻ വിസമ്മതിച്ചതിന് താര സംഘടനയായ അമ്മ നടിക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.

പത്തു കൽപ്പനകൾ എന്ന ചിത്രത്തിന് ശേഷം താരം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. ഇടവേളക്ക്ശേഷം മീര സിനിമയിലും സോഷ്യൽ മീഡിയയിലും ഒരുപോലെ സജീവമായിരിക്കുകയാണ്.

മകൾ എന്ന സത്യൻ അന്തിക്കാട് സിനിമയിലൂടെയാണ് താരം തിരുച്ചുവരവ് നടത്തിയത്. ജയറാം നായകനായി വന്ന ചിത്രം തിയ്യേറ്ററിൽ വലിയ പരാജയം നേരിട്ടിരുന്നു.
Courtesy: Meera Jasmine Instagram
Courtesy: Meera Jasmine Instagram
Tags: meera jasmin