ഉത്തര്‍പ്രദേശില്‍ ലൗജിഹാദ് ആരോപിച്ച് യുവാവിനും യുവതിക്കും നേരെ ആക്രമണം; അക്രമികളായ ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ക്ക് പോലീസിന്റെ സഹായം

മീററ്റ്: ഉത്തര്‍പ്രദേശില്‍ ലൗ ജിഹാദ് ആരോപിച്ച് യുവാവിനും യുവതിക്കും നേരെ സദാചാര ഗുണ്ടായിസം. ഹിന്ദു യുവവാഹിനി പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നില്‍. മീററ്റിലെ ഒരു വീട്ടില്‍ അതിക്രമിച്ചു കടന്ന സംഘടനാ പ്രവര്‍ത്തകര്‍ ഇവരെ ആക്രമിക്കുകയും പോലീസ് സ്‌റ്റേഷനിലേയ്ക്ക് വലിച്ചിഴയ്ക്കുകയുമായിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്വന്തം സംഘടന എന്ന നിലയിലാണ് യുവവാഹിനി അറിയപ്പെടുന്നത്.

വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ട യുവതിയെയും യുവാവിനെയും ആക്രമണത്തിനിരയാക്കുകയും ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. പോലീസും ഇവരുടെ പ്രവര്‍ത്തിക്ക് കൂട്ടുനിന്നതായി വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുവാവിന്റെ മതവും കുടുംബാംഗങ്ങളുടെ പേരുകളും ചോദിച്ചായിരുന്നു യുവവാഹിനി പ്രവര്‍ത്തകരുടെ അതിക്രമം. ഇവരെ പൊതു സ്ഥലത്തുകൂടി വലിച്ചിഴച്ച് കൊണ്ടുപോവുകയും ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു. മുറിക്കുള്ളില്‍ ഇരുവരെയും സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തുകയായിരുന്നെന്നും യുവവാഹിനി പ്രവര്‍ത്തകര്‍ ആരോപിച്ചു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് രൂപംകൊടുത്ത സംഘടനയാണ് ഹിന്ദു യുവവാഹിനി. സാംസ്‌കാരിക സംഘടന എന്ന നിലയില്‍ രൂപീകരിച്ച സംഘടന സദാചാര ഗുണ്ടായിസം നടപ്പാക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു.
മുഖ്യമന്ത്രിയായി അധികാരമേറ്റ ഉടന്‍ സ്ത്രീകളുടെ സംരക്ഷണത്തിന് ആന്റി റോമിയോ സ്‌ക്വാഡ് എന്ന പേരില്‍ പേത്യേക പോലീസ് വിഭാഗം രൂപീകരിച്ചിരുന്നു. പോതു സ്ഥലങ്ങളില്‍വെച്ച് സ്ത്രീപുരുഷന്‍മാരെ അവഹേളിക്കുകയും അക്രമിക്കുകയും ചെയ്തതിന്റെ പേരില്‍ ആന്റി റോമിയോ സ്‌ക്വാഡും കടുത്ത വിമര്‍ശനത്തിന് കാരണമായിരുന്നു.

Top