മീശയിൽ വൃത്തികേടുകൾ;  കേട്ടതിലും ഭീകരം പുസ്തകം വന്നപ്പോൾ

എസ് ഹരീഷിന്റെ ‘മീശ’ എന്ന നോവലിനെ ചൊല്ലിയുള്ള വിവാദം വീണ്ടും ആളിക്കത്തുന്നു. പുസ്തകം പുറത്തിറങ്ങിയതോടെ നോവലിലെ 294-ാം പേജിലെ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ വലിയ വിമർശനം ഉയർത്തുകയാണ് ഹരീഷിനും മീശ നോവലിനും എതിരെ ഒരു വിഭാഗം.ബിജെപി മുഖപ്രത്രമായ ജന്മഭൂമി ഓൺലൈൻ എഡിഷനിൽ പുസ്തം അശ്‌ളീലമയമാണെന്ന് ചൂണ്ടിക്കാട്ടി റിപ്പോർട്ടും നൽകി.

മാധ്യമപ്രവർത്തക ശ്രീല പിള്ള ഫേസ്‌ബുക്കിൽ കുറിപ്പിൽ അഭിപ്രായപ്പെട്ടത് പമ്മനും അയ്യനേത്തിനും ഒരു പിന്മുറക്കാരൻ ആയി ഹരീഷ് എന്ന മട്ടിലാണ്. ഇതോടൊപ്പം മീശ കോടതിയിലും എത്തിയിരുന്നു. നോവൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിലാണ് ഹർജി. എന്നാൽ ഇത്തരത്തിൽ കേസിൽപ്പെട്ട് നോവൽ പിൻവലിക്കേണ്ടിവന്ന സാഹചര്യം വന്നാൽ പല ക്‌ളാസിക്കുകളും പിൻവലിക്കേണ്ട അവസ്ഥയുണ്ടാകുമെന്നാണ് ഡിസി രവി ഇതിനോട് പ്രതികരിച്ചിട്ടുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

a

Top