പോണ്‍ താരം സ്‌റ്റോമി ഡാനിയല്‍സുമായുള്ള ബന്ധം: ട്രംപിന്റെ കുടുംബജീവിതം താളംതെറ്റുന്നു

അമേരിക്കന്‍ പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപിന്റെ കുടുംബ ജീവിതം താളംതെറ്റുന്നെന്ന് വാര്‍ത്ത. ട്രംപും പോണ്‍ നടി സ്‌റ്റോമി ഡാനിയല്‍സുമായുള്ള ബന്ധം പുറത്തറിഞ്ഞതാണ് പ്രശ്‌നത്തിന് കാരണമെന്ന് റിപ്പോര്‍ട്ട്. വാര്‍ത്ത വന്നതിന് ശേഷം ട്രംപും ഭാര്യ മെലാനിയയും രണ്ട് സ്ഥലങ്ങളിലാണ് തങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.

താനുമായുള്ള ബന്ധം പുറത്തുപറയാതിരിക്കുന്നതിന് തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ട്രംപ് ഡാനിയേല്‍സിന് 130,000 ഡോളര്‍ നല്‍കിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഈ വാര്‍ത്തയാണ് പ്രകോപനത്തിന് കാരണം. വാര്‍ത്ത വന്നതിനുശേഷം മെലാനിയ ഒട്ടേറെ രാത്രികളില്‍ തങ്ങിയത് വാഷിങ്ടണ്‍ ഡി.സിയിലെ മുന്തിയ ഹോട്ടല്‍ മുറിയിലാണെന്ന് റിപ്പോര്‍ട്ടുകള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ റിപ്പോര്‍ട്ട് വിവാദമായിരിക്കെ, ഡാനിയേല്‍സിന്റെ 2011-ല്‍ റെക്കോഡ് ചെയ്ത അഭിമുഖം അടുത്തിടെ ഒരു സെലിബ്രിറ്റി മാസികയില്‍ അച്ചടിച്ച് വന്നതും മെലാനിയയുടെ ദേഷ്യം ഇരട്ടിപ്പിച്ചു. 2006-ല്‍ താനും ട്രംപുമായി നെവാദയിലെ കാസിനോയില്‍വെച്ച് ലൈംഗിക ബന്ധതത്തിലേര്‍പ്പെട്ട കാര്യം ഈ അഭിമുഖത്തില്‍ ഡാനിയേല്‍സ് വെളിപ്പെടുത്തുന്നുണ്ട്. ഇതുംകൂടി പുറത്തുവന്നതോടെ, ട്രംപെന്ന വിശ്വാസവഞ്ചകനുമൊത്ത് ജീവിക്കാനാവില്ലെന്ന നിലപാടിലേക്ക് മെലാനിയ എത്തിയതായാണ് വൈറ്റ്ഹൗസ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കുന്നതിനായി ദാവോസിലേക്ക് പോയ ട്രംപിനൊപ്പം മെലാനിയയും പോകേണ്ടതായിരുന്നു. എന്നാല്‍, ഭര്‍ത്താവിനൊപ്പം പോകേണ്ടതില്ലെന്ന് മെലാനിയ തീരുമാനിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് അവര്‍ തനിയെ വെസ്റ്റ് പാം ബീച്ചിലേക്ക് പോവുകയും ചെയ്തു. ട്രംപുമായുള്ള മെലാനിയയുടെ ഭിന്നിപ്പ് ഏറെക്കുറെ വ്യക്തമാക്കുന്നതാണ് ഈ യാത്രയെന്ന് സൂചനയുണ്ട്.

ദാവോസിലേക്ക് ട്രംപിനൊപ്പം മെലാനിയ പോകാതിരുന്നത് പരിപാടികള്‍ ഷെഡ്യൂള്‍ ചെയ്തതിലെ ചില തകരാറുകള്‍ മൂലമായിരുന്നുവെന്നും അതിന് പിന്നില്‍ മാധ്യമങ്ങള്‍ ആരോപിക്കുന്നതുപോലുള്ള കാരണങ്ങളില്ലെന്നുമാണ് മെലാനിയയുടെ വക്താവ് സ്റ്റെഫാനി ഗ്രിഷാമിന്റെ വിശദീകരണം.

എന്നാല്‍, ജനുവരി 12-ന് വാള്‍സ്ട്രീറ്റ് ജേണലില്‍ ട്രംപ് തന്റെ അവിഹിത ബന്ധം പുറത്തുവരാതിരിക്കുന്നതിന് ഡാനിയേല്‍സിന് പണം നല്‍കിയെന്ന വാര്‍ത്ത പുറത്തുവന്നശേഷം മെലാനിയയെ ട്രംപിനൊപ്പം പൊതുചടങ്ങുകളില്‍ കണ്ടിട്ടില്ല. വ്യാഴാഴ്ച വാഷിങ്ടണിലെ ഹോളോകോസ്റ്റ് മ്യൂസിയത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയ ശേഷം അവര്‍ വെസ്റ്റ് പാം ബീച്ചിലേക്ക് പോവുകയായിരുന്നു.

ട്രംപിനൊപ്പം മുമ്പ് എല്ലാ വിദേശയാത്രകളിലും മെലാനിയയും പോകാറുണ്ടായിരുന്നു. സൗദി അറേബ്യ, ഇസ്രയേല്‍, വത്തിക്കാന്‍, ബെല്‍ജിയം, പോളണ്ട്, ഫ്രാന്‍സ്, ജപ്പാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളിലൊക്കെ ഇരുവരും ഒരുമിച്ചാണ് പോയിരുന്നത്. സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസിലേക്ക് മെലാനിയയും ഉണ്ടാകുമെന്നായിരുന്നു മുന്‍നിശ്ചയിച്ചിരുന്നത്. എന്നാല്‍, അപ്രതീക്ഷിതമായി അവര്‍ പിന്മാറുകയായിരുന്നു. തിങ്കളാഴ്ച അവരുടെ 13-ാം വിവാഹവാര്‍ഷികവും യാതൊരു ആഘോഷവുമില്ലാതെയാമ് കടന്നുപോയത്.

Top