അച്ഛൻ മരിച്ചതറിയാതെ മനസികരോഗിയായ മകൻ; അഴുകിയ മൃതദേഹത്തിന് കാവലിരുന്നത് 5 ദിവസം;

മധുരൈ: പിതാവ് മരിച്ചതറിയാതെ അഴുകിയ മൃതദേഹത്തിന് മനസികരോഗിയായ മകൻ 5 ദിവസം കാവലിരുന്നു. 73 കാരനായ അരുൾ രാജിന്റെ മൃതദേഹത്തിനാണ് മകൻ ബ്രിട്ടോ 5 ദിവസം കാവലിരുന്നത്.മനസികരോഗിയായ ബ്രിട്ടോയ്‌ക്ക്‌ പിതാവ് മരിച്ചു എന്നുപോലും തിരിച്ചറിയാൻ സാധിച്ചില്ല.തമിഴ്‌നാട്ടിലെ മധുരൈയിലാണ് സംഭവം.

തിങ്കളാഴ്ച പോലീസ് എത്തി വാതില്‍ ബലമായി തുറന്നപ്പോഴാണ് അരുള്‍ രാജിന്റെ മരണം വിവരം പുറംലോകം അറിഞ്ഞത്. അഞ്ച് ദിവസം ഭക്ഷണമോ വെള്ളമോ ഇല്ലാതെ പിതാവിന്റെ മൃതദേഹത്തിന് കാവലിരുന്ന ബ്രിട്ടോ പോലീസ് എത്തിയപ്പോഴേയ്ക്ക് അബോധാവസ്ഥയിലായിരുന്നു. അരുള്‍ രാജിന്റെ വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നതായി അയല്‍വാസികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് പോലീസ് എത്തി പരിശോധന നടത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏപ്രില്‍ 25ന് അരുള്‍ രാജ് വെള്ളം എടുക്കാന്‍ പുറത്തേക്ക് പോകുന്നത് അയല്‍വാസികള്‍ കണ്ടിരുന്നു. ഇതിന് പിറ്റേന്ന് മരണം സംഭവിച്ചിരിക്കാമെന്നാണ് പോലീസ് നിഗമനം. അരുള്‍ രാജിന്റെ മകന്‍ ബ്രിട്ടോയെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top