മെര്‍സലിലെ ആ നിര്‍ണ്ണായക രംഗങ്ങള്‍ വെട്ടിമാറ്റി; കാരണമായത് സംവിധായകന്റെ പിഴവ്‌

ചെന്നൈ: വിവാദ ചിത്രമായ മെര്‍സലിലെ ആ നിര്‍ണ്ണായക രംഗങ്ങള്‍ വെട്ടിമാറ്റപ്പെട്ടു എന്ന വെളിപ്പെടുത്തൽ .കേന്ദ്രം ഭരിക്കുന്ന ബിജെപി വിജയ് നായകനായ മെര്‍സലിനെച്ചൊല്ലി വിവാദം കൊഴുക്കവെ ചിത്രത്തില്‍ നിന്ന് നേരത്തെ തന്നെ ചില നിര്‍ണ്ണായക രംഗങ്ങള്‍ വെട്ടിമാറ്റിയിരുന്നതായി റിപ്പോര്‍ട്ട് ആണിപ്പോൾ പുറത്തായിരിക്കുന്നത് . കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍ ചില രംഗങ്ങള്‍ വെട്ടിമാറ്റണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍ ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ ചില രംഗങ്ങള്‍ വെട്ടിമാറ്റപ്പെട്ടിരുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. അതിന് കാരണമായത് സംവിധായകന്റെ പിഴവും. മെര്‍സലില്‍ മൂന്ന് കഥാപാത്രങ്ങളെയാണ് വിജയ് അവതരിപ്പിക്കുന്നത്. ഇതില്‍ മജീഷ്യന്‍, അച്ഛന്‍ കഥാപാത്രങ്ങളുടെ ഓപ്പണിംഗ് സീനുകള്‍, സംഘട്ടനത്തിലേയും ഗാനങ്ങളിലേയും ചില സുപ്രധാന ഭാഗങ്ങളാണ് വെട്ടിമാറ്റിയത്. കാളകള്‍, പക്ഷികള്‍, നായകള്‍ തുടങ്ങിയവയെ സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ടായിരുന്നു.

എന്നാല്‍ ഇത് സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥര്‍ €ിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നില്ല. ഇതിലെ ചില ഭാഗങ്ങള്‍ ഗ്രാഫിക്‌സ് ആണെന്ന് സംവിധായകന്‍ അവകാശപ്പെട്ടുവെങ്കിലും അത് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാനും സംവിധായകന് സാധിച്ചില്ല.റിലീസിന് തൊട്ടുമുമ്പാണ് വിവാദമുണ്ടായത്. ചിത്രത്തിന്റെ റിലീസിനെ തന്നെ വിവാദം ബാധിക്കുമെന്നായപ്പോള്‍ സംവിധായകന്‍ ആറ്റ്‌ലി തന്നെ രംഗങ്ങള്‍ വെട്ടിമാറ്റുകയായിരുന്നു. ഇതോടെ ചിത്രത്തിലെ നിര്‍ണ്ണായകമായ രംഗങ്ങള്‍ തന്നെ നഷ്ടപ്പെട്ടു. 130 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ചിത്രത്തോട് സംവിധായകന്‍ സ്വീകരിച്ച നിരുത്തരവാദപരമായ സമീപനത്തോട് നിര്‍മ്മാതാക്കള്‍ക്കും എതിര്‍പ്പുള്ളതായാണ് സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ ചിത്രത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരായ പരാമര്‍ശങ്ങള്‍ ബി.ജെ.പി വിവാദമാക്കിയതോടെ വെട്ടിമാറ്റിയ രംഗങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന നിലപാടിപാണ് മെര്‍സലിന്റെ അണിയറ പ്രവര്‍ത്തകര്‍. നിര്‍ണ്ണായക രംഗങ്ങള്‍ റിലീസിന് മുന്‍പേ ഒഴിവാക്കേണ്ടി വന്ന സാഹചര്യത്തില്‍ ഇപ്പോള്‍ വിവാദമായ രംഗങ്ങള്‍ കൂടി ഒഴിവാക്കിയാല്‍ സിനിമയ്ക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്ന നിലപാടിലാണ് അണിയറ പ്രവര്‍ത്തകര്‍.

Top