യുക്രെയ്ന് നഗരമായ സുമിയില്‍ കുടുങ്ങിക്കടക്കുന്ന വിദ്യാര്‍ഥികളോട് ഒഴിപ്പിക്കലിന് തയാറായിരിക്കാന്‍ നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി.
അരമണിക്കൂറിനകം തയാറായി ഇരിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
എംബസി പ്രതിനിധികള്‍ ഉടന്‍ എത്തുമെന്നും വിദ്യാര്‍ഥികള്‍ക്ക് സന്ദേശം ലഭിച്ചു. സുമിയില്‍ ആകെ 594 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് ഉള്ളത്. ഇതില്‍ 179 പേര് മലയാളികളാണ്. സുമി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലാണ് ഇവര്‍ തങ്ങുന്നത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
യുക്രെയ്ന് നഗരം പോള്‍ട്ടോവ വഴിയാണ് ഒഴിപ്പിക്കല്‍ നടക്കുക. പോള്ട്ടോവയിലൂടെ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ എത്തിച്ച് ഒഴിപ്പിക്കുമെന്നാണ് എംബസി വ്യക്തമാക്കുന്നത്.