ഉപഭോക്താക്കള്‍ക്ക് കെ.എസ്.ഇ.ബിയുടെ ഇരുട്ടടി മീറ്റര്‍ റീഡിങിന് വരുമ്പോള്‍ ആളില്ലെങ്കില്‍ പിഴ

തിരുവനന്തപുരം: ഉപഭോക്താക്കള്‍ക്ക് കെ.എസ്.ഇ.ബിയുടെ ഇരുട്ടടി. മീറ്റര്‍ റീഡിംഗ് സമയത്ത് ഉപഭോക്താവ് വീട്ടിലില്ലെങ്കില്‍ പിഴ ഏര്‍പ്പെടുത്താന്‍ തീരുമാനം. രണ്ട് തവണ റീഡിംഗ് എടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ 250 രൂപ മുതല്‍ 500 രൂപ വരെയാണ് പിഴ.

രണ്ട് മാസത്തിലൊരിക്കലാണ് വീടുകളില്‍ വൈദ്യുത മീറ്റര്‍ റീഡിംഗിന് കെ.എസ്.ഇ.ബി മീററര്‍ റീഡര്‍മാര്‍ വരുന്നത്. എന്നാല്‍ പലപ്രാവിശ്യം മീറ്റര്‍ റീഡര്‍മാര്‍ക്ക് വീടുകളിലെത്തി മീറ്റര്‍ റീഡിംഗ് എടുക്കാനാവാത്ത സാഹചര്യമുണ്ടാക്കുന്നെന്ന് കെ.എസ്.ഇ.ബി റഗുലേറ്ററി കമ്മിഷന്‍ കണ്ടെത്തി.വീട്ടില്‍ ആളില്ലാത്തതു മൂലം മീറ്റര്‍ റീഡര്‍മാര്‍ക്ക് തിരിച്ചുപോകേണ്ട അവസ്ഥയാണ്. ഈ കാരണത്താലാണ് പിഴ ഈടാക്കാന്‍ തീരുമാനിച്ചത്. റീഡിംഗ് എടുക്കാന്‍ വരുമ്പോള്‍ ആളില്ലെങ്കില്‍ പിഴയൊടുക്കണം. ഇല്ലെങ്കില്‍ മീറ്റര്‍ കാണാനുള്ള സൗകര്യമൊരുക്കണം. സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തിലുണ്ടെന്ന് കെ.എസ്.ഇ.ബി. വൃത്തങ്ങള്‍ പറയുന്നു. പുതിയ നിയമത്തിനെതിരെ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ രംഗത്തെത്തിയിട്ടുണ്ട്.എന്നാല്‍ ഈമാസം ഒന്‍പത് വരെ തീരുമാനം നടപ്പിലാക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീടുകള്‍ക്കു മാത്രമല്ല, വ്യവസായങ്ങള്‍ക്കും പിഴ ബാധകമാണെന്നായിരുന്നു തീരുമാനം. . സിംഗിള്‍ ഫേസ് കണക്‌ഷന് 250 രൂപയും ത്രീഫേസിന് 500 രൂപയും ഹൈടെന്‍ഷന് 5,000 രൂപയും എക്സ്ട്രാ ഹൈടെന്‍ഷന് 10,000 രൂപയുമാണ് പിഴ. വീടുകളില്‍ രണ്ടുമാസത്തിലൊരിക്കലാണ് മീറ്റര്‍ റീഡര്‍മാര്‍ റീഡിങ് രേഖപ്പെടുത്താന്‍ എത്തുന്നത്. തുടര്‍ച്ചയായ രണ്ട് ബില്ലിങ് കാലാവധിയില്‍ മീറ്റര്‍ പരിശോധിച്ചു വൈദ്യുതി ഉപയോഗം രേഖപ്പെടുത്താനാവാതെ പോയാല്‍ പിഴ ചുമത്തും എന്നാണ് അറിയിച്ചത്.ചില ഉപയോക്താക്കള്‍ ദീര്‍ഘകാലത്തേക്കു ഫ്ലാറ്റും വീടും പൂട്ടി സ്ഥലം വിടുന്നതായി ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് ഈ നടപടിയ്ക്ക് മുതിര്‍ന്നത്. ഇങ്ങനെ പോകുന്നവര്‍ മുന്‍കൂട്ടി നിശ്ചിത മാസത്തെ മിനിമം നിരക്ക് അടയ്ക്കുകയും സെക്‌ഷന്‍ ഓഫിസില്‍ അറിയിക്കുകയും ചെയ്താല്‍ പിഴ ഒഴിവാക്കാം. എന്നാല്‍ തീരുമാനത്തെച്ചൊല്ലിയുള്ള കടുത്ത വിയോജിപ്പ് മൂലമാണ് പുനഃപരിശോധനയ്ക്ക് വൈദ്യുതിബോര്‍ഡ് തയ്യാറായത്.

Top