മീടൂവിൽ കുടുങ്ങിയ വമ്പൻ സ്രാവ്!..ലൈംഗീകരോപണം ;കേന്ദ്രവിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ രാജിവെച്ചു?

ന്യൂഡല്‍ഹി:മീടൂവിലൂടെ ഉയര്‍ന്നു വന്ന ലൈംഗീകരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്രവിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ രാജിവെച്ചതായി റിപ്പോര്‍ട്ട്. മൂന്നുവരിയുള്ള കത്താണ് പ്രധാനമന്ത്രിയ്ക്ക് ഇ-മെയിലായി അയച്ച അക്ബറിന്റെ രാജിക്കത്ത് എന്നാണ് റിപ്പോര്‍ട്ട്. എം.ജെ. അക്ബര്‍ അല്‍പ്പസമയത്തിനകം സുഷമ സ്വരാജിനെ കാണും.ഒരു വിദേശ വനിതയടക്കം എട്ട് വനിത മാധ്യമപ്രവര്‍ത്തകരാണ് എംജെ അക്ബറിനെതിരെ ലൈംഗിക ആരോപണങ്ങള്‍ ഉന്നയിച്ചത്. ഒക്ടോബര്‍ എട്ടിന് ഒരു മാധ്യമപ്രവര്‍ത്തകയാണ് അക്ബറിനെതിരെ ആദ്യം രംഗത്തെത്തിയത്. പിന്നീട് ഏഷ്യന്‍ എജിലെ മുന്‍ മാധ്യമപ്രവര്‍ത്തക മറ്റുള്ളവര്‍ രംഗത്ത് വന്നു.വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധിക്ക് പിന്നാലെ പരസ്യപ്രതികരണവുമായി ടെക്‌സ്റ്റൈല്‍സ് മന്ത്രി സമൃതി ഇറാനിയും രംഗത്ത് വന്നിരുന്നു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് മേനകാ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.

വിദേശത്തായിരുന്ന എം.ജെ.അക്ബര്‍ ഇന്ന് രാവിലെയാണ് ഇന്ത്യയില്‍ തിരിച്ചെത്തിയത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് അക്ബര്‍ പ്രതികരിച്ചില്ല. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരമാണ് അക്ബര്‍ തിരികെയെത്തിയത്.അക്ബറിനെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും സിപിഐഎമ്മും ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. കേന്ദ്ര മന്ത്രി സഭയിലെ അംഗങ്ങളില്‍ പലരും വെളിപ്പെടുത്തല്‍ നടത്തിയ സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ടെലഗ്രാഫ്, ഏഷ്യൻ എയ്‌ജ് തുടങ്ങിയ പത്രങ്ങളുടെ മുൻ എഡിറ്റർ ആയ എം.ജെ. അക്‌ബറിനെതിരെ പ്രമുഖ മാധ്യമ പ്രവർത്തക പ്രിയാരമണിയാണ് ആദ്യം ആരോപണമുന്നയിച്ചത്. പിന്നാലെ നിരവധി വനിതകൾ ലൈംഗിക അതിക്രമ കഥകൾ ട്വിറ്ററിൽ പോസ്‌റ്റു ചെയ്‌തു. പത്രത്തിൽ ജോലിക്കായി വർഷങ്ങൾക്കു മുമ്പ് മുംബയിലെ ഹോട്ടലിൽ അഭിമുഖത്തിനായി വിളിപ്പിച്ച എഡിറ്റർ മോശമായി പെരുമാറിയെന്ന് 2017 ഒക്‌ടോബറിൽ പ്രസിദ്ധീകരിച്ച ‘എന്റെ പുരുഷ മേധാവികൾ’ എന്ന ലേഖനത്തിൽ പ്രിയാരമണി വിവരിച്ചിരുന്നു. അത് അക്‌ബർ ആയിരുന്നുവെന്ന് കഴിഞ്ഞ ദിവസമാണ് അവർ വെളിപ്പെടുത്തിയത്.

പിന്നാലെ നിരവധി വനിതാ ജർണലിസ്‌‌റ്റുകൾ സമാനമായ ആരോപണങ്ങളുമായി രംഗത്തെത്തി. 1995ൽ കൊൽക്കത്തയിലെ ഒരു ഹോട്ടലിൽ അടുത്തിടപഴകാൻ ശ്രമിച്ചെന്നും ജോലി വേണ്ടെന്നു വച്ചെന്നും മറ്റൊരു മാധ്യമ പ്രവർത്തക തുറന്നടിച്ചു. മദ്യക്കുപ്പിയുമായി വീട്ടിലേക്ക് വരട്ടെ എന്ന് ചോദിച്ചെന്ന് മറ്റൊരാൾ പറഞ്ഞു. ഫോണിലും നേരിട്ടും ലൈംഗിക ചുവയോടെ സംസാരിച്ച കഥകളും ചിലർ വിവരിച്ചു. മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായി തിളങ്ങി നിന്ന അക്‌ബർ കോൺഗ്രസിലൂടെയാണ് രാഷ്‌ട്രീയ പ്രവേശം നടത്തിയത്. 1989-1991കാലത്ത് ബീഹാറിലെ കിഷൻഗഞ്ച് ലോക്‌സഭാംഗം. 2014 മാർച്ചിൽ ബി.ജെ.പിയിൽ ചേർന്ന് പാർട്ടി വക്താവായി. 2015ൽ രാജ്യസഭാംഗം. 2016 ജൂലായ് മുതൽ വിദേശകാര്യസഹമന്ത്രിയാണ്.

Top