ദണ്ഡില്‍ കാല്‍ പിണച്ച് ജാക്വിലിന്‍ യോഗ ചെയ്തത് മെട്രോയിലോ! സത്യമിതാണ്…

ബോളിവുഡ് താരം ജാക്വിലിന്‍ ഫെര്‍ണാണ്ടസ് യോഗ അഭ്യസിക്കുന്ന ചിത്രം ഇക്കഴിഞ്ഞയിടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഒരു ദണ്ഡില്‍ യോഗാസനത്തിലിരിക്കുന്ന ചിത്രമാണ് വൈറലായത്. ഇതോടെ താരത്തെ കളിയാക്കി രംഗത്തെത്തിയിരിക്കുകയാണ് ട്രോളന്‍മാര്‍. യോഗിനി ജ്വാക്വിലിന്‍ എന്ന വിശേഷണത്തോടെയാണ് ട്രോളുകള്‍. തിരക്കുള്ള മെട്രോ ട്രെയിനില്‍ പോളില്‍ യോഗാസനത്തില്‍ ഇരിക്കുന്ന രീതിയില്‍ വരെ ജാക്വിലിനെ ട്രോളര്‍മാര്‍ അവതരിപ്പിക്കുന്നു. വീട്ടുജോലിക്കാരി തറ വൃത്തിയാക്കുമ്പോള്‍ ചെയ്യാവുന്ന യോഗ, പോള്‍ ഡാന്‍സ് ചെയ്യുന്നതിനിടയില്‍ അച്ഛന്‍ റൂമില്‍ പ്രവേശിച്ചാല്‍, തിരക്കേറിയ ബസില്‍ നിങ്ങള്‍ക്ക് തന്നെ സീറ്റ് കണ്ടെത്താം, തുടങ്ങിയവയാണ് ജാക്വിലിന്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്കുള്ള കമന്റുകള്‍.

Top