യു.എസ്: മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍കെട്ടാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവില്‍ പ്രതിഷേധിച്ച് മെക്സിക്കന്‍ പ്രസിഡന്റ് എന്റിക് പെനാ നീറ്റോ തന്റെ അമേരിക്കന്‍ സന്ദശനം റദ്ദാക്കി. അടുത്തയാഴ്ച വാഷിങ്ടണില്‍ നടക്കാനിരുന്ന ട്രംപുമായുള്ള കൂടിക് കാഴ്ച റദ്ദാക്കിയതായി പെനാ നീറ്റോ ട്വിറ്ററില്‍ കുറിക്കുകയായിരുന്നു. അതേസമയം ഒരു ഉപകാരവുമില്ലാത്ത കൂടിക്കാഴ്ചയാണ് നടക്കാനിരുന്നതെന്നും സന്ദര്‍ശനം റദ്ദാക്കിയത് നന്നായെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു.
അനധികൃത കുടിയേറ്റക്കാരെ തടയാന്‍ മെക്സികന്‍ അതിര്‍ത്തിയില്‍ 2000 മൈല്‍ നീളത്തില്‍ മതില്‍ പണിയാനുള്ള ഉത്തരവില്‍ കഴിഞ്ഞ ദിവസമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവെച്ചത്. മതില്‍ പണിയുന്നതിനുള്ള പണം മെക്സികോ നല്‍കണമെന്നും ഇല്ലെങ്കില്‍ കൂടിക്കാഴ്ചക്കായി വാഷിങ്ടണിലേക്ക് വരേണ്ടതില്ലെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍, അതിര്‍ത്തിയിലെ മതില്‍ നിര്‍മാണത്തിന് യാതൊരുവിധ സാമ്പത്തിക സഹായവും നല്‍കില്ലെന്ന് വ്യക്തമാക്കിയ മെക്സിക്കോ പ്രസിഡന്റ് എന്റിക്വ് പെനാ നീറ്റോ അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കുന്നതായി ട്വിറ്ററില്‍ കുറിച്ചു. സന്തോഷത്തോടെയാണ് പ്രസിഡന്റിന്റെ തീരുമാനത്തെ മെക്സിക്കന്‍ ജനങ്ങളും മാധ്യമങ്ങളും സ്വാഗതം ചെയ്തത്.
മെക്സികോയില്‍ നിന്നുള്ള അനധികൃത കുടിയേറ്റം നിയന്ത്രിക്കാന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടുമെന്നത് ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. അനധികൃത കുടിയേറ്റക്കാര്‍ക്ക് സംരക്ഷണം നല്‍കുന്ന തദ്ദേശസ്ഥാപനങ്ങളുടെ രീതി അവസാനിപ്പിക്കാനും ഇതിനായി പ്രാദേശിക വികസന ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കാനും തീരുമാനമുണ്ട്. എന്നാല്‍ പ്രസിഡന്റിന്റെ കുടിയേറ്റവിരുദ്ധ നീക്കത്തിനെതിരെ അമേരിക്കയില്‍ പ്രതിഷേധവും ശക്തമാണ്.
തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് കുറയ്ക്കാനുള്ള നീക്കത്തെ നിയമപരമായി നേരിടുമെന്ന് ന്യൂയോര്‍ക്ക് മേയര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നീക്കത്തോട് സഹകരിക്കില്ലെന്ന് വിവിധ പ്രാദേശിക ഭരണകൂടങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.