കോപ്പയില്‍ നിന്നു പുറത്താകുന്ന ആദ്യ ടീം മെക്‌സിക്കോ

mexiസാന്തിയാഗോ: കോപ അമേരിക്കയില്‍ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് മെക്സിക്കോയെ തോല്‍പിച്ച് ഇക്വഡോര്‍ കരുത്തു തെളിയിച്ചു. ഇതോടെ മെക്സിക്കോ കോപ അമേരിക്കയില്‍ നിന്നും പുറത്തായി. ഗ്രൂപ്പ് എയില്‍ തങ്ങളുടെ അവസാന മല്‍സരത്തില്‍ ഇക്വഡോര്‍ ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തി. മെക്സിക്കോക്കുവേണ്ടി 26ാം മിനിറ്റില്‍ ബൊലാനോസും 57ാം മിനിറ്റില്‍ വലന്‍സിയയും ഗോളുകള്‍ നേടി. കളിയുടെ 64ാം മിനിറ്റില്‍ പെനല്‍റ്റിയിലാണ് റൗള്‍ ജിമെനസി ഇക്വഡോറിനുവേണ്ടി ഗോളടിച്ചത്. സമനിലയെങ്കിലും നേടാനായി മെക്സിക്കന്‍ താരങ്ങള്‍ ശ്രമിച്ചുവെങ്കിലും ഇക്വഡോര്‍ പ്രതിരോധം പൊളിക്കാനായില്ല. അതോടെ കിരീട പ്രതീക്ഷയുമായത്തെിയ മെക്സിക്കോ കോപ അമേരിക്കയില്‍ നിന്ന് പുറത്തായി.
രണ്ടാമത്തെ മത്സരത്തില്‍ ബൊളീവിയയെ എതിരില്ലാത്ത അഞ്ചു ഗോളിന് തകര്‍ത്ത ചിലി ക്വാര്‍ട്ടര്‍ ഫൈനലിലത്തെി. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ചിലിയോട് അഞ്ചു ഗോളിന് തോറ്റെങ്കിലും ബൊളീവിയയും ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ക്വാര്‍ട്ടറിലേയ്ക്ക് കടന്നു. മൂന്നാംമിനിറ്റിലും 66ാം മിനിറ്റിലും അരന്‍ഗ്യൂസും 37ാം മിനിറ്റില്‍ അലക്സി സാഞ്ചസും 79ാം മിനിറ്റില്‍ മെഡെലുമാണ് ചിലിക്കുവേണ്ടി ഗോളുകള്‍ നേടിയത്. 80ാം മിനിറ്റില്‍ ഒരു ക്രോസ് ചെയ്യാനുള്ള ശ്രമത്തിനിടെ റാള്‍ഡസിന്‍െറ പന്ത് സ്വന്തം പോസ്റ്റില്‍ വീണു.

Top