മെസിയേക്കാള്‍ മികച്ചവരുണ്ട്‌: കണക്കില്‍ താരങ്ങള്‍ ചിലി തന്നെ

copaകോപ്പാ അമേരിക്ക ഫുട്‌ബോള്‍ ഫൈനലില്‍ ചിലിയിലെ സാന്തിയാഗോയില്‍ ചുവപ്പന്‍കുപ്പായക്കാരുടെ ഇടയിലേക്കു അര്‍ജന്റീനയിറങ്ങുമ്പോള്‍ നേരിടേണ്ടത്‌ ഒരു വന്‍പടയെയാണ്‌. കളത്തില്‍ 11 പേരും കളത്തിനു പുറത്ത്‌ കാല്‍ലക്ഷത്തോളം ആരാധകരും. ചിലിയുടെ വെടിയുണ്ടകള്‍ മാത്രം പ്രതീക്ഷിച്ചെത്തുന്ന ആരാധകര്‍ക്കു അര്‍ജന്റീനയും മെസിയും ഒന്നുമായിരിക്കില്ല. അവര്‍ക്കു വേണ്ടത്‌ ചുവപ്പന്‍കുപ്പായക്കാരുടെ ചിരിമാത്രമായിരിക്കും.

സാന്തിയാഗോയിലെ പുല്‍മൈതാനത്തിന്റെ വെള്ളവരയ്ക്കു പുറത്ത്‌ ആര്‍ത്തു വിളിക്കുന്ന കാല്‍ലക്ഷത്തോളം ആരാധകര്‍ക്കൊപ്പം അര്‍ജന്റീന ഭയക്കുന്ന കോപ്പയിലെ കണക്കുകളെ കൂടിയാണ്‌. 14 കിരീടത്തിന്റെ ചരിത്രം പറയാനുള്ള അര്‍ജന്റീനയ്ക്കു മുന്നില്‍ നാലു ഫൈനല്‍ മാത്രം കളിച്ച ചിലി യഥാര്‍ഥത്തില്‍ ശിശുക്കളാണ്‌. എന്നാല്‍, ചരിത്രത്തിന്റെ കണക്കു പുസ്‌തകത്തില്‍ കണ്ണോടിക്കുന്നവര്‍ക്കു മാത്രമാണ്‌ ചിലിയെ ചെറുതായി കാണാനാവുക. ഇത്തവണത്തെ കോപ്പയുടെ ചരിത്ര പുസ്‌തകം വെറുതെ ഒന്നു മറിച്ചാല്‍ കാണാനാവുക അര്‍ജന്റീനയേക്കാള്‍ ഒരു പടി മുന്നില്‍ കയറി നില്‍ക്കുന്ന ചിലിക്കുട്ടന്‍മാരെയാവും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മെസിയോ വിദാലോ

chiliമെസിയെന്ന ഒറ്റയാള്‍പട്ടാളത്തിന്റെ മാത്രം ബലത്തില്‍ സെമി ഫൈനല്‍ വരെയെത്തിയ അര്‍ജന്റീന ടീം എന്ന നിലയില്‍ കരുത്തു തെളിയിച്ചത്‌ സൈമിയില്‍ പരാഗ്വേയ്ക്കെതിരെയായിരുന്നു. നാലു ഗോളിനു അവസരമൊരുക്കി മെസിയും അന്ന്‌ കളം നിറഞ്ഞു. ടൂര്‍ണമെന്റില്‍ ആകെ ഒരു ഗോള്‍ മാത്രമാണ്‌ മെസി നേടിയതെങ്കിലും, ബോസ്‌കിലേക്കു 17 ഷോട്ടിനു ലക്ഷ്യം വച്ച്‌ മെസി ഒന്നാമത്‌ തന്നെ നില്‍ക്കുന്നു. മൂന്നു തവണ ഗോളിലേക്കു പന്ത്‌ മറിച്ചു നല്‍കിയ മെസി തന്നെയാണ്‌ അസിസ്റ്റില്‍ രണ്ടാമത്‌ നില്‍ക്കുന്നത്‌. മെസിയുടെ സഹ മുന്നേറ്റനിരതാരമായ സെര്‍ജിയോ അഗ്യൂറോ നാലു കളികളില്‍ നിന്നു മൂന്നു ഗോളുമായി പട്ടികയില്‍ രണ്ടാമതുണ്ട്‌.

അഞ്ചു കളികളില്‍ നാലു തവണ പന്ത്‌ വലയില്‍ എത്തിച്ച്‌ ചിലിയുടെ വര്‍ഗാസ്‌ ഗോള്‍ വേട്ടയില്‍ ചിലിയന്‍ പ്രതീക്ഷ കാക്കുന്നു. ചിലിയുടെ രണ്ടാം മുന്നേറ്റ നിരതാരം ആദ്രുതോ വിദാല്‍ അഞ്ചു കളികളില്‍ നിന്നു മൂന്നു ഗോളുകളും സ്വന്തമാക്കി അര്‍ജന്റീനന്‍ പ്രതിരോധത്തിനു ഭീഷണി ഉയര്‍ത്തുന്നുണ്ട്‌.

റൊമേറോയും ബ്രാവോയും

ലോകകപ്പ്‌ ഫൈനലില്‍ ബ്രസീലിലെ സാവോപോളോ കൊറിന്ത്യന്‍സ്‌ അരീനയില്‍ നിന്നു ജര്‍മ്മനിയുടെ മരിയോ ഗോഡ്‌സൈ കുത്തി വിട്ട ഹെഡര്‍ വന്നു പതിച്ചത്‌ അര്‍ജന്റീനയുടെ ഗോളി റൊമേരോയുടം ഹൃദയത്തിനായിരുന്നു. 90 മിനിറ്റും അധികസമയത്തും ഗോള്‍വലയ്ക്കു മുന്നില്‍ കോട്ട കെട്ടിയ റൊമേരോ ഇത്തവണ കരുതിതന്നെയാണ്‌ എത്തിയിരിക്കുന്നത്‌. എന്നാല്‍, പരാഗ്വേയന്‍ ആക്രമണത്തിനു മാത്രമാണ്‌ കോപ്പാ അമേരിക്കയില്‍ റൊമേരോയുടെ പ്രതിരോധം തകര്‍ക്കാനായത്‌. ആദ്യ കളിയില്‍ രണ്ടു ഗോള്‍ വഴങ്ങിയ റൊമേരോ, സെമി ഫൈനലില്‍ ഒരു ഗോള്‍ കൂടി വലയ്ക്കുള്ളിലേക്കു വഴുതി വീഴിച്ചു. ആദ്യ മത്സരത്തില്‍ സമനിലയ്ക്കു വഴിയൊരുക്കിയ ഗോളുകളായിരുന്നെങ്കില്‍, സെമിയിലെ ഒരു ഗോളിനു മത്സരത്തില്‍ കാര്യമായ ഫലമുണ്ടായിരുന്നില്ല.

ആക്രമണവും പ്രതിരോധവും സമം ചേര്‍ന്ന ചിലി പ്രതിരോധത്തിലെ കോട്ടയായിരുന്ന ക്രോഡിയോ ബ്രാവോ എന്ന ബാഴ്സലോണയിലെ ഗോള്‍കീപ്പര്‍. മെസിയെ നന്നായി മനസിലാക്കിയ ചിലിയുടെ ക്യാപ്‌റ്റന്‍ കോപ്പാ അമേരിക്കയില്‍ ഇതുവരെ വഴങ്ങിയ മൂന്നു ഗോള്‍ മാത്രമാണ്‌. ഫൈനലില്‍ മെസിയെ നേരിടുമ്പോള്‍ തങ്ങള്‍ക്കു ഭയപ്പെടാന്‍ ഒന്നുമില്ലെന്നു പ്രതിരോധ നിരയെ ചൂണ്ടി അദ്ദേഹം പറയുന്നു.

ടീം ചിലി തന്നെ

ടീം എന്ന നിലയില്‍ കോപ്പയിലെ ഏറ്റവും മികച്ച പ്രകടനം ചിലിയുടേത്‌ തന്നെയാണ്‌. 13 ഗോള്‍ അടിച്ച ചിലി, ഇതു വരെ വഴങ്ങിയത്‌ നാലു ഗോള്‍ മാത്രമാണ്‌. മൂന്നു തവണ ഗോള്‍ വഴങ്ങാതെ ഗോള്‍മുഖം കാത്ത ചിലി പ്രതിരോധത്തില്‍ ശക്തി ഉറപ്പിക്കുന്നു. ആറു മഞ്ഞകാര്‍ഡും ഒറു ചുവപ്പുകാര്‍ഡും കണ്ട ചിലി പ്രതിരോധം ഒരല്‍പം കടുപ്പക്കാര്‍ തന്നെയാണ്‌.

അര്‍ജന്റീനയാവട്ടെ പത്തു തവണയാണ്‌ എതിര്‍ഗോള്‍മുഖം തകര്‍ത്തത്‌. ഇതില്‍ ആറു തവണ സെമിയില്‍ പരാഗ്വേ വല കുലുക്കിയതാണെന്നതു ആക്രമണത്തിന്റെ ശക്തി വര്‍ധിപ്പിക്കുന്നു. പ്രതിരോധത്തില്‍ പന്ത്രണ്ടു മഞ്ഞക്കാര്‍ഡുകളാണ്‌ അര്‍ജന്റീന നേടിയത്‌. ചുവപ്പുകാര്‍ഡിന്റെ കാര്യത്തില്‍ ക്ലീന്‍ഷീറ്റ്‌ നിലനിര്‍ത്തിയിരിക്കുന്നു.

Top