ഫുട്ബോൾ ടൂര്‍ണമെന്റ് 23നും 24നും..

കാക്കനാട്: കോര്‍പ്പറേറ്റ് കമ്പനികള്‍ക്കായി ഇംപള്‍സ് സപോര്‍ട്സ് സംഘടിപ്പിക്കുന്ന ഗോള്‍ഡന്‍ ഗോള്‍ കപ്പ് കോര്‍പ്പറേറ്റ് ഫുട്ബോള്‍ ടൂര്‍ണമെന്റ് 23നും 24നും ഗോള്‍ഡന്‍ ഗോള്‍ ടര്‍ഫില്‍ നടക്കും. സിക്സ്-എ-സൈഡ് ഫുട്ബോള്‍ ടൂര്‍ണമെന്റായ ഗോള്‍ഡന്‍ ഗോള്‍ കപ്പിനോട് അനുബന്ധിച്ച് കുട്ടികള്‍ക്കായി അണ്‍ഡര്‍ 12 സെവന്‍സ് ഫുഡ്ബോള്‍ മത്സരവും നടത്തും. വിപ്രോ, ടി.സി.എസ്. തുടങ്ങിയ വിവിധ കമ്പനികളില്‍നിന്നായി 24 ടീമുകള്‍ പങ്കെടുക്കും. ടൂര്‍ണമെന്റില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കുന്നവര്‍ക്ക് ഗോള്‍ഡ് കപ്പ്, സില്‍വര്‍ കപ്പ്, ബ്രോണ്‍സ് കപ്പ് എന്നിവ നല്‍കും. ഇതിനു പുറമേ ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് പ്രൈസ് മണിയും നല്‍കും.

Top