
ഹേഗ്: മലേഷ്യന്‍ വിമാനം എം. എച്ച് 17 തകര്‍ന്നത് റഷ്യന്‍ നിര്‍മിത ബി.യു.കെ മിസൈല്‍ ആക്രമണത്തിലാണെന്ന് ഡച്ച് സുരക്ഷാ ബോര്‍ഡ്. ഡച്ച് സുരക്ഷാസേന നിയോഗിച്ച രാജ്യാന്തര അന്വേഷണസംഘമാണ് അപകടത്തെക്കുറിച്ചുള്ള ഒൗദ്യോഗികരേഖകള്‍ പുറത്തുവിട്ടത്. കിഴക്കന്‍ യുക്രെയ്നിലെ വിമത പ്രദേശത്തുനിന്നുമാണ് മിസൈല്‍ അയച്ചിരിക്കുന്നതെന്നാണ് സംഭവം അന്വേഷിച്ച രാജ്യാന്തര അന്വേഷണസംഘം കണ്ടത്തെിയത്. വിമാനത്തിനു പുറത്ത് കോക്പിറ്റിന്‍െറ ഇടത്തേ ഭാഗത്താണ് സ്ഫോടനമുണ്ടായതെന്ന് ഡച്ച് സുരക്ഷാ ബോര്‍ഡ് മേധാവി ജിബ്ബേ ജൗസ്ട്ര പറഞ്ഞു. ബി.യു.കെ മിസൈലില്‍ ആയുധശേഖരം നിറച്ചാണ് മിസൈല്‍ അയച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, കൃത്യമായി എവിടെനിന്നാണ് മിസൈല്‍ അയച്ചതെന്ന് കണ്ടത്തൊന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല.
റഷ്യന്‍ അനുകൂല വിഘടനവാദികളുടെ അധീനതയിലുള്ള ഡൊനേസ്കില്‍ നിന്നാണ് അയച്ചതെന്ന് ഭൂപടങ്ങളില്‍ സൂചനയുണ്ട്. പ്രശ്നബാധിത മേഖലയിലൂടെ സിവില്‍ വിമാനമയച്ചതിന് യുക്രെയ്ന്‍ അധികൃതര്‍ക്കെതിരെ ജൗസ്ട്ര ആഞ്ഞടിച്ചു. എന്നാല്‍, റഷ്യയുടെ സുരക്ഷാസേനയാണ് സംഭവത്തിന് ഉത്തരവാദിയെന്ന് യുക്രെയ്ന്‍ പ്രധാനമന്ത്രി ആര്‍സെനി യാത്സെന്‍യുക് ആരോപിച്ചു.
ദുരന്തത്തെ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ റഷ്യ വിവാദത്തിലകപ്പെട്ടിട്ടുണ്ട്. മോസ്കോയും പടിഞ്ഞാറന്‍ രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഇതു ബാധിക്കുമെന്നാണ് സൂചന. യുക്രെയ്ന്‍ സേനയുടെ മിസൈലാക്രമണത്തിലാണ് വിമാനം തകര്‍ന്നതെന്നായിരുന്നു റഷ്യന്‍ വാദം.15 മാസം കൊണ്ടാണ് സംഘം 298 ആളുകളുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന്‍െറ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആംസ്റ്റര്‍ഡാമില്‍നിന്ന് ക്വാലാലംപൂരിലേക്ക് പോകുംവഴി 2014 ജൂലൈ 17നാണ് വിമാനം തകര്‍ന്നത്.ഇതിനിടെ, റഷ്യന്‍ നിര്‍മിത മിസൈല്‍ പ്രവര്‍ത്തിപ്പിക്കാന്‍ വിഘടനവാദികള്‍ക്ക് അറിയാന്‍ സാധ്യതയില്ളെന്നും സംഭവത്തിനു പിന്നില്‍ റഷ്യന്‍ സൈന്യത്തിലെ മുന്‍ ഉദ്യോഗസ്ഥര്‍ ഉള്ളതായി സംശയിക്കുന്നതായും ഡച്ച് പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.