റഷ്യ – യുക്രെയ്ന്‍ യുദ്ധം രൂക്ഷം!!യുക്രെയ്നിൽ അനാവശ്യ യാത്രകള്‍ ഒഴിവാക്കണം; ഇന്ത്യക്കാർക്ക് നിർദേശം

ന്യൂഡൽഹി : റഷ്യ – യുക്രെയ്ന്‍ സംഘര്‍ഷം രൂക്ഷമായി.യുക്രെയ‍്നിൽ സംഘർഷം വർധിക്കുന്നതിൽ ആശങ്ക അറിയിച്ച് ഇന്ത്യ. അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയും സാധാരണക്കാർക്ക് നേരെയുമുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. സംഘർഷം ചർച്ചകളിലൂടെയും നയതന്ത്രപരമായും പരിഹരിക്കണമെന്നതാണ് ഇന്ത്യയുടെ നിലപാടെന്നും ഇതിനായി ഇന്ത്യ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

രാവിലെ എട്ട് മണിയോടെയാണ് യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യ ആക്രമണം നടത്തിയത്. മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് തലസ്ഥാന നഗരം ആക്രമിക്കപ്പെടുന്നത്. മിസൈൽ ഉപയോഗിച്ചുള്ള ആക്രമണമാണ് നടന്നതെന്ന് കീവ് ഗവ‍ർണർ സ്ഥിരീകരിച്ചു. സർക്കാർ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് ആക്രമണമുണ്ടായത്. മിസൈൽ ആക്രമണത്തില്‍ എട്ട് പേർ കൊല്ലപ്പെട്ടതായും 26 പേർക്ക് പരിക്കേറ്റതായും യുക്രെയ്ൻ പ്രസിഡന്‍റ് അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആദ്യ ആക്രമണത്തിന് പിന്നാലെ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സ്ഫോടനങ്ങൾ നടന്നു. സ്ഫോടനത്തിൽ തലസ്ഥാന നഗരത്തിലെ ജലവിതരണ, വൈദ്യുത സംവിധാനങ്ങൾ പൂർണമായും തകരാറിലായി. കീവിന് പുറമെ തന്ത്രപ്രധാന മേഖലകളായ ലിവീവ്, ദിനിത്രി, സപ്രോഷ്യ മേഖലകളിലും വൻ ആക്രമണമാണ് റഷ്യ നടത്തുന്നത്. കീവിൽ തെരുവുകളിൽ മൃതദേഹം ചിതറിക്കിടക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ഇതുനോടകം പുറത്ത് വന്നിട്ടുണ്ട്.

യുക്രെയ‍്നിൽ സംഘർഷം വർധിക്കുന്നത്തിന്റെ പിന്നാലെ ഇന്ത്യക്കാര്‍ക്കായി പുതിയ മാര്‍ഗരേഖ പുറത്തിറക്കി കീവിലെ ഇന്ത്യന്‍ എംബസി. യുക്രെയ്നിലേക്കും രാജ്യത്തിനകത്തും അനാവശ്യ യാത്രകള്‍ ഒഴിവാക്കണം. യുക്രെയ്നിലുള്ള ഇന്ത്യക്കാര്‍ പൂര്‍‌ണവിവരങ്ങള്‍ അറിയിക്കണം. യുക്രെയ്ൻ സർക്കാരും പ്രാദേശിക അധികൃതരും പറയുന്ന സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും എംബസി നിർദേശിച്ചു.

യുക്രെയ്ന്‍ – റഷ്യ യുദ്ധത്തിനിടെ മാസങ്ങള്‍ക്കുശേഷമാണ് ആക്രമണം വീണ്ടും ശക്തമാകുന്നത്. കീവിനു പുറമെ മറ്റു നഗരങ്ങളിലും ആക്രമണമുണ്ടായി. താപവൈദ്യുത നിലയവും വാര്‍ത്താവിനിമയ സംവിധാനങ്ങളും ആക്രമിക്കപ്പെട്ടു. നഗരങ്ങളില്‍ ആള്‍ത്തിരക്കേറിയ സമയത്തായിരുന്നു റഷ്യന്‍ ക്രൂസ് മിസൈലുകള്‍ പതിച്ചത്. തന്ത്രപ്രധാന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണമാണ് നടത്തിയതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Top