“എന്റെ നഗ്നത; ഞാന്‍ ആഘോഷിക്കും; ചോദിക്കാന്‍ നിങ്ങള്‍ക്കെന്തവകാശം”: വിമർശകർക്കുള്ള മറുപടിയുമായി മൈക്കള്‍ ജാക്‌സന്റെ മകള്‍

മൈക്കള്‍ ജാക്‌സന്റെ മകള്‍ പാരിസ് ജാക്‌സന്റെ ടോപ് ലെസ് ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് പാരിസിനെതിരെ അതിരൂക്ഷമായ വിമരശനമാണുണ്ടായത്. എന്നാല്‍ എണ്ണിയെണ്ണി മറുപടി പറഞ്ഞുകൊണ്ട് പാരിസ് ജാക്‌സന്‍ തന്നെ രംഗത്തെത്തിയതോടെ വിമര്‍ശകരുടെ നാവടങ്ങിപ്പോയി.

എന്റെ ശരീരം എന്റെ സ്വാതന്ത്ര്യമാണ്. നഗ്‌നതയെ ലൈംഗികതയുമായി മാത്രം ബന്ധിപ്പിക്കേണ്ടതില്ല. നിങ്ങള്‍ക്കങ്ങനെയാണെന്ന് കരുതി എല്ലാവര്‍ക്കും അങ്ങനെയാകണമെന്നില്ല. നഗ്നയായിരിക്കുമ്പോളാണ് ഞാന്‍ സൗന്ദര്യം തിരിച്ചറിയുന്നത്. പ്രകൃതിയുമായി ഏറ്റവും അടുത്തിരിക്കാനാകുന്നതും വിവസ്ത്രയായിരിക്കുമ്പോളാണെന്നും പോപ്പ് ഇതിഹാസത്തിന്റെ മകള്‍ വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നഗ്‌നത സൗന്ദര്യമാണെന്നും വിവസ്ത്രയായിരിക്കുമ്പോള്‍ പ്രകൃതിയിലേക്ക് മടങ്ങുന്ന അനുഭവമാണെന്നും തിരിച്ചറിയാന്‍ സാധിക്കണമെന്നും പ്രശസ്ത മോഡല്‍കൂടിയായ പാരിസ് പറയുന്നു. സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന ശക്തമായ ആക്രമണത്തെ തെല്ലും ഭയമില്ലെന്നുകൂടി പറഞ്ഞ അവര്‍ നഗ്‌നതയെ ഇനിയും ആഘോഷിക്കുമെന്നും പ്രഖ്യാപിച്ചു.

Top