യൂറോപ്പിലേക്കുള്ള അഭയാര്‍ഥികളുടെ കൂട്ടത്തോടെയുള്ള ഒഴുക്കിനു പിന്നാലെ മതപരിവര്‍ത്തന വാര്‍ത്തകളും ചര്‍ച്ചയാകുന്നു. പല യൂറോപ്യന്‍ രാജ്യങ്ങളുടെയും നിലനില്‍പ്പ് പോലു അപകടത്തിലാക്കുന്ന തരത്തില്‍ സിറിയയില്‍നിന്നും ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നും ലക്ഷക്കണക്കിനാളുകളാണ് യൂറോപ്പിലെത്തിയത്.
ഇവയിലേറെയും മുസ്ലീങ്ങളായിരുന്നു.എന്നാല്‍, യൂറോപ്പിലെത്തുന്ന മുസ്ലിം അഭയാര്‍ഥികളില്‍ വലിയൊരു വിഭാഗം ക്രിസ്തുമതത്തിലേക്ക് മാറുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. തീവ്രവാദവും ഭീകരപ്രവര്‍ത്തനങ്ങളും വ്യാപകമായതോടെ മുസ്ലിം സമൂഹത്തിന് നേര്‍ക്ക് യൂറോപ്യന്മാര്‍ പുലര്‍ത്തുന്ന അവിശ്വാസമാണ് ഇത്തരമൊരു സമീപനത്തിന് പിന്നിലെന്നാണ് കരുതുന്നത്.
യൂറോപ്യന്‍ സമൂഹത്തില്‍ മുസ്ലീമായി കഴിയുന്നത് ബുദ്ധിമുട്ടാണെന്ന് കണ്ടുമാത്രമല്ല, അഭയം ഉറപ്പിക്കാനും ഈ മതംമാറ്റം സഹായിക്കുന്നുണ്ടെന്നാണ് സൂചന. ബ്രിട്ടനിലെ ഇവാഞ്ചലിക്കന്‍ലുഥറന്‍ സഭയിലേക്ക് 1200 മുസ്ലീങ്ങളാണ് മൂന്നുവര്‍ഷത്തിനിടെ മതംമാറിയെത്തിയത്. ജര്‍മനിയിലെ ഹാംബര്‍ഗില്‍ നടന്ന കൂട്ട മതംമാറ്റ പരിപാടിയില്‍ 80 പേരും ക്രൈസ്തവ മതം സ്വീകരിച്ചു.
പുതിയ ജീവിതം ലക്ഷ്യമിട്ട് ഉള്ളതെല്ലാം ഇട്ടെറിഞ്ഞ് യൂറോപ്പിലേക്ക് കുടിയേറിയവരാണ് അഭയാര്‍ഥികളിലേറെപ്പേരും. മതവിശ്വാസത്തെക്കാള്‍ ജീവിതത്തോടുള്ള ആഗ്രഹമാണ് അവരെ നയിക്കുന്നത്. അതുമുതലാക്കി നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും ആരോപണമുണ്ട്. പല സഭാ നേതാക്കളും ഇത്തരത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നതായി ആരോപിക്കുന്നു.