കൊച്ചി: ഉമ്മന്‍ചാണ്ടി അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നതിനിടെ മൈക്ക് തകരാറായ സംഭവത്തില്‍ കേസെടുത്ത പൊലീസ് നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസും ബിജെപിയും രംഗത്ത്.
ആരാണ് ഒന്നാം പ്രതി : മൈക്ക്,ആരാണ് രണ്ടാം പ്രതി : ആംപ്ലിഫയര്‍.ഇത്രയും വിചിത്രമായ കേസ് രാജ്യത്ത് ഉണ്ടായിട്ടില്ല.കേരളത്തില്‍ എന്താണ് നടക്കുന്നത്? മുഖ്യമന്ത്രി ഇതൊന്നും അറിയുന്നില്ല.മുഖ്യമന്ത്രിയുടെ ഓഫിസ് ചിലര്‍ ഹൈജാക്ക് ചെയ്തിരിക്കുന്നു.കേസ് എടുക്കല്‍ അവരുടെ ഹോബിയാണ്.ഇങ്ങനെ’ ചിരിപ്പിക്കരുത്.വെളിവ് നഷ്ടപ്പെട്ടവരില്‍ ചിലരാണ് കേസ് എടുത്തത്. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് വിളിച്ച് പറഞ്ഞിട്ടാണ് കേസെടുത്തത്.മൈക്കിന് ഹൗളിംഗ് വന്നതിന് എന്ത് സുരക്ഷ പരിശോധനയാണ് വേണ്ടതെന്നും വി ഡി സതീശന്‍ പരിഹസിച്ചു.
കേസ് ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ മൈക്കിന് എതിരെ കേസെടുക്കുമോ എന്നാണ് അറിയേണ്ടത് എന്നും പരിഹസിച്ചു.
അതേസമയം, കേസെടുത്ത നടപടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടിട്ടുണ്ട്. സുരക്ഷാ പരിശോധനയല്ലാതെ മറ്റൊരു നടപടിയും പാടില്ലെന്ന് മുഖ്യമന്ത്രി പൊലീസിന് നിര്‍ദേശം നല്‍കി.