ബ്രാന്‍ഡഡ് കുപ്പിവെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി

mineralPic

തിരുവനന്തപുരം: കുപ്പിവെള്ളം വാങ്ങാത്ത ആള്‍ക്കാര്‍ ഇന്നുണ്ടോ? എവിടെ പോയാലും പലരുടെയും ആശ്രയം മിനറല്‍ വാട്ടര്‍ ബോട്ടിലുകളാണ്. എന്നാല്‍, കുപ്പിവെള്ളം വാങ്ങിക്കുന്ന മലയാളികള്‍ ഒന്ന് ശ്രദ്ധിക്കുക. കുപ്പിവെള്ളം സുരക്ഷിതമല്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണ്ടെത്തല്‍.

കിന്‍ലേ, കിന്‍ഫിഷര്‍ തുടങ്ങിയ ബ്രാന്‍ഡുകളില്‍ അടക്കം കോളറയ്ക്കു വരെ കാരണമായേക്കാവുന്ന കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയെന്നതാണു ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. പ്യൂര്‍ ഡ്രോപ്സ്, ചന്ദ്രിക, ഗോപിക കൂള്‍ വാട്ടര്‍ തുടങ്ങിയ ബ്രാന്‍ഡുകളുടെ കുപ്പിവെള്ളവും കുടിക്കാന്‍ യോഗ്യമല്ലെന്നാണു പരിശോധനയില്‍ വ്യക്തമായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍നിന്നായി ഈ നവര്‍ഷം ഫെബ്രുവരിയില്‍ ശേഖരിച്ച സാമ്പിളുകളാണ് കാക്കനാട്ടെ സെന്‍ട്രല്‍ ലബോറട്ടറിയില്‍ പരിശോധിച്ചത്. വ്യാപകമായി മലിനജലം കുപ്പിവെള്ളമായി ഉപയോഗിക്കുന്നു എന്നു വ്യക്തമാക്കുന്നതായിരുന്നു പരിശോധനാഫലം. നൂറ് മില്ലി ലിറ്റര്‍ കുപ്പിവെള്ളത്തില്‍ രണ്ടു മുതല്‍ നാല്‍പത്തൊന്നു മുതല്‍ സിഎഫ്യു ബാക്ടീരിയ കണ്ടെത്തിയതായാണു റിപ്പോര്‍ട്ട്.

കുടിവെള്ളത്തില്‍ ഒരു യൂണിറ്റ് കോളിഫോം വരുന്നതു പോലും രോഗങ്ങള്‍ക്കു കാരണമാകും. മാര്‍ച്ച് 28ലെ റിപ്പോര്‍ട്ടിലെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ കുപ്പിവെള്ളം പരിശോധനയ്ക്കായി ശേഖരിച്ചതായാണ് അറിവ്. നേരത്തെ, നിലവാരമില്ലാത്തതിനാല്‍ നിരവധി കുപ്പിവെള്ള നിര്‍മാണ യൂണിറ്റുകള്‍ അടച്ചുപൂട്ടിയിരുന്നു. അതേസമയം, കിന്‍ലേയും കിന്‍ഫിഷറും അടക്കമുള്ള ബ്രാന്‍ഡുകള്‍ പരിശോധിച്ചിരുന്നില്ല. പരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്ന കിന്‍ഫിഷര്‍ കിംഗ്ഫിഷര്‍ കുപ്പിവെള്ളത്തെയാണോ ഉദ്ദേശിച്ചതെന്നു വ്യക്തമല്ല. കൂടുതല്‍ അളവില്‍ കോളിഫോം ബാക്ടീരിയ കണ്ടെത്തിയ കുപ്പിവെള്ളങ്ങള്‍ വിപണിയില്‍നിന്നു പിടിച്ചെടുക്കാനോ നിരോധിക്കാനോ ഉള്ള നടപടികളുണ്ടാകുമെന്നും സൂചനയുണ്ട്.

Top