പ്രളയസമയത്ത് കേരളത്തില്‍ ഇല്ലാതെ പോയതില്‍ ഖേദമുണ്ടെന്ന് മന്ത്രി കെ.രാജു; ജര്‍മ്മനിയിലേക്ക് പോകുമ്പോള്‍ സ്ഥിതി വഷളായിരുന്നില്ലെന്നും മന്ത്രി

തിരുവനന്തപുരം: പ്രളയസമയത്ത് കേരളത്തില്‍ ഇല്ലാതെ പോയതില്‍ ഖേദമുണ്ടെന്ന് മന്ത്രി കെ.രാജു. പ്രളയസമയത്ത് താനിവിടെ ഉണ്ടാകാതിരുന്നത് അനൗചിത്യമായി. ജര്‍മ്മനിയിലേക്ക് പോകുമ്പോള്‍ സ്ഥിതി വഷളായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. ജര്‍മ്മന്‍ യാത്രയ്ക്ക് നേരത്തെ അനുവാദം വാങ്ങിച്ചിരുന്നു. പ്രളയവാര്‍ത്ത അറിഞ്ഞപ്പോള്‍ തന്നെ തിരിച്ചുവരാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ജര്‍മ്മനിയില്‍ നിന്ന് പെട്ടെന്ന് മടങ്ങാന്‍ ശ്രമിച്ചെങ്കിലും വിമാന ടിക്കറ്റ് ലഭിച്ചില്ല. ജര്‍മ്മനിയിലേക്ക് പോകുമ്പോള്‍ സ്ഥിതി വഷളായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. വിവാദത്തെ തുടര്‍ന്ന് ജര്‍മ്മനി യാത്ര വെട്ടിച്ചുരുക്കി തിരിച്ചെത്തിയ ശേഷം പ്രതികരിച്ചപ്പോള്‍ മന്ത്രി പറഞ്ഞത് താന്‍ തെറ്റായിട്ടൊന്നും ചെയ്തില്ലെന്നായിരുന്നു.

മന്ത്രി ചെയ്തതില്‍ പാര്‍ട്ടിക്ക് അസംതൃപ്തിയുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. യാത്രാ വിവാദത്തില്‍ സിപിഐയില്‍ മന്ത്രിക്കെതിരെ എതിര്‍പ്പുയര്‍ന്നിരുന്നു.  അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്നു തന്നെ ഒഴിവാക്കുന്നത് ആലോചിക്കണമെന്ന വികാരം മുതിര്‍ന്ന നേതാക്കളടക്കം പ്രകടിപ്പിച്ചു. സിപിഐയുടെയും സഹസംഘടനകളുടെയും പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളിലും മന്ത്രിയെ തള്ളിപ്പറഞ്ഞിരുന്നു. താന്‍ പോയ സമയത്തു കാര്യമായ പ്രകൃതിക്ഷോഭമില്ലായിരുന്നുവെന്നാണ് രാജു അവകാശപ്പെടുന്നത്. (പെരുമഴ രണ്ടാമതും ശക്തമായത് 14 നായിരുന്നു. മന്ത്രി പുറപ്പെട്ടത് 15 ന് രാത്രിയും).

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

താന്‍ 15ന് കോട്ടയത്ത് സ്വാതന്ത്ര്യദിന പരേഡില്‍ അഭിവാദ്യം സ്വീകരിച്ച ശേഷമാണു പോയത്. ആദ്യമുണ്ടായ പ്രകൃതിക്ഷോഭത്തിനു ശേഷം വെള്ളം കുറഞ്ഞുവന്ന സമയമായിരുന്നു അതെന്നു രാജു പറഞ്ഞു. ലോക മലയാളി കൗണ്‍സിലിന്റെ സമ്മേളനം മൂന്നുമാസം മുമ്പ് നിശ്ചയിച്ചതാണ്. മലയാളികള്‍ തന്നെയാണ് അതു സംഘടിപ്പിക്കുന്നത്. അവരുടെ പ്രിയപ്പെട്ടവര്‍ ഇവിടെയുണ്ടല്ലോ. അതുകൊണ്ട് അതില്‍ പങ്കെടുക്കുന്നത് ന്യായമായ ആവശ്യമായിട്ടാണു കരുതിയത്. എന്നാല്‍ പെട്ടെന്നു സ്ഥിതിഗതികള്‍ മാറി. അതു മുന്‍കൂട്ടി കണക്കിലെടുക്കാനായില്ല. ആ സാഹചര്യത്തിലാണു തിരിച്ചുവന്നത്. പാര്‍ട്ടിയോടും മുഖ്യമന്ത്രിയോടും അനുമതി വാങ്ങിയാണു പോയത് – രാജു വിശദീകരിച്ചു.

അതേസമയം, മന്ത്രി ചെയ്തതില്‍ അതൃപ്തിയുണ്ടെന്നായിരുന്നു കാനം വ്യക്തമാക്കിയത്. അതുകൊണ്ടാണു തിരിച്ചുവിളിച്ചത്. അതു ഞാന്‍ തന്നെയാണു ചെയ്തത്. നടപടിയുടെ കാര്യം ഞാന്‍ ഒറ്റയ്ക്കു തീരുമാനിക്കേണ്ടതല്ല. പാര്‍ട്ടിയുടെ ആഭ്യന്തര കാര്യം മാധ്യമങ്ങളോടു ചര്‍ച്ചചെയ്യാനും കഴിയില്ലെന്നും കാനം വ്യക്തമാക്കിയിരുന്നു.

Top