താൻ അഴിമതിക്കാരനാണെന്ന് വിശുദ്ധ ഖുർആൻ തൊട്ട് പാണക്കാട് തങ്ങൾ പറയാൻ തയ്യാറാണോ ?മുസ്‌ലിം ലീഗിന്റെ നേതൃനിരയിലിരിക്കുന്നവർ ഗൾഫ് മലയാളികളെ പറ്റിച്ചിട്ടുണ്ട്.

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ ചോദ്യം ചെയ്യപ്പെട്ട മന്ത്രിക്ക് എതിരെ പ്രതിപക്ഷം സമരാഭാസം നടത്തുകയാണ് .അതിനിടെ പ്രതികരണവുമായി ജലീൽ എത്തി .ചെറിയൊരു വീഴ്‌ചയെങ്കിലും തനിക്കുണ്ടായെന്ന് മുസ്​ലിംലീഗ് അദ്ധ്യക്ഷനായ പാണക്കാട് തങ്ങൾക്ക് നെഞ്ചിൽ കൈവച്ച് പറയാൻ കഴിയുമെങ്കിൽ താൻ രാഷ്​ട്രീയം അവസാനിപ്പിക്കാമെന്ന് മന്ത്രി കെ.ടി. ജലീൽ. താൻ അഴിമതിക്കാരനാണെന്ന് വിശുദ്ധ ഖുർആൻ തൊട്ട് പാണക്കാട് തങ്ങൾ പറയാൻ തയ്യാറാണെങ്കിൽ തങ്ങൾ പറയുന്നത് എന്തും ചെയ്യാൻ തയ്യാറാണെന്നും മന്ത്രി വ‍്യക്തമാക്കി.

തങ്ങളോടൊപ്പം പ്രവർത്തിച്ച കാലത്ത് ഒരു നയാപൈസ അവിഹിതമായി നേടിയെന്നോ തട്ടിപ്പു നടത്തിയെന്നോ അദ്ദേഹം പറയുമോ? മുസ്‌ലിം ലീഗിൽ എല്ലാത്തിനും അനുവാദമുണ്ടായിരുന്ന കാലത്തായിരുന്നു താൻ പ്രവർത്തിച്ചത്. അന്നു ചെയ്തിട്ടില്ലാത്ത എന്തു തെറ്റാണിപ്പോൾ ചെയ്തുവെന്ന് അവർ പറയുന്നത്. 2006ൽ കുറ്റിപ്പുറത്തു നിന്ന് മുസ്‌ലിം ലീഗിന്റെ സീറ്റ് താൻ പിടിച്ചെടുത്തു. അന്നു തുടങ്ങിയ പകയാണവർക്ക്. തുടർന്ന് രണ്ടു തവണ തവനൂരിൽ നിന്ന് വിജയിച്ചു. ഇപ്പോൾ മന്ത്രിയായി. ഇതൊന്നും സഹിക്കാത്തവരാണ് തനിക്കെതിരെ ഇല്ലാക്കഥകൾ പ്രചരിപ്പിക്കുന്നതെന്നും ജലീൽ വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യു.എ.ഇ സർക്കാർ നൽകിയ ഖുർആൻ വിതരണം ചെയ്തത്​ തെറ്റായെന്ന് ലീഗ്​ നേതാക്കൾ പറയുകയാണെങ്കിൽ അതുപോലെ മടക്കിനൽകാൻ താൻ തയ്യാറാണ്​. എൻഫോഴ്സ്‌മെന്റ്​ ഡയറക്ടറേറ്റ് മുമ്പാകെ ഹാജരായത് ഒരാളോടും താൻ പറഞ്ഞിട്ടില്ല. ഇത്തരം വിവരങ്ങൾ കോൺഫിഡൻഷ്യലായി സൂക്ഷിക്കണമെന്ന് ഡയറക്ടറേറ്റ് പറഞ്ഞതുകൊണ്ടാണ്​ ആരോടും ഒന്നും പറയാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി​.

കാര്യങ്ങൾ വിസ്തരിച്ച് പറയേണ്ടതുണ്ട്. ഏതെങ്കിലും പീടികക്കോലായയിൽ കയറിനിന്ന് പറയേണ്ട കാര്യമല്ല ഇത്. താനും ഒരു മനുഷ്യനാണ്. തനിക്കും ഒരു കുടുംബമുണ്ട്. തന്റെ ഉപ്പ ആകെ അസ്വസ്ഥനാണ്. മക്കൾ അസ്വസ്ഥരാണ്. രാഷ്ട്രീയത്തിലേക്ക് കടന്നുവരുമ്പോൾ ഉപ്പ തന്നോട് പറഞ്ഞ ഒരു കാര്യമുണ്ട്. നീ അന്യന്റെ ഒരു മുതലും അപഹരിക്കരുത്. അന്യായമായി യാതൊന്നും സമ്പാദിക്കരുത്. ഇക്കാര്യത്തിൽ പിതാവിന് കൊടുത്ത ഉറപ്പ് ഇപ്പോഴും പാലിക്കാനായിട്ടുണ്ടെന്നും ജലീൽ വ്യക്തമാക്കി.

വീട്ടിൽ ആരും സ്വർണം ഉപയോഗിക്കാറില്ല. ഭാര്യ ഉപയോഗിക്കാറില്ല. ഭാര്യക്ക് മുപ്പത് പവന്റെ സ്വർണമുണ്ടായിരുന്നു. അതെല്ലാം വീടുവച്ചപ്പോൾ അതിനായി വിൽക്കേണ്ടി വന്നു. പിന്നീട് വീട്ടിൽ ഒരു തരി സ്വർണംപോലുമില്ല. രണ്ടു പെൺമക്കളും സ്വർണം ഉപയോഗിക്കാറില്ല. മകൾക്ക് വിവാഹ സമയത്ത് ആകെ നൽകിയത് ആറായിരം രൂപയുടെ മുത്തുമാലയാണ്. അവൾക്ക് മഹറായി കിട്ടിയത് പരിശുദ്ധ ഖുർആനാണ്.മുസ്‌ലിം ലീഗിന്റെ നേതൃനിരയിലിരിക്കുന്ന എത്രയോ പേർ ഗൾഫ് മലയാളികളെ പറ്റിച്ചിട്ടുണ്ട്. എം.സി കമറുദ്ദീൻ ഇതിന്റെ ഏറ്റവും അവസാനത്തെയാളാണ്. മാദ്ധ്യമപ്രവർത്തകരെ പേടിച്ച് എവിടേക്കും പോയിട്ടില്ല. എൻഫോഴ്സ്‌മെന്റ്​ ഡയറക്ടറേറ്റ് വിവരശേഖരണം മാത്രമാണ് നടത്തിയത്​. തനിക്കെതിരെ കെട്ടുകഥകളുടെ പ്രവാഹമാണ് നടക്കുന്നത്. തനിക്കെതിരെ പടപ്പുറപ്പാടുമായി നടക്കുന്ന ലീഗ്​ സാമ്പത്തിക തട്ടിപ്പിലും അഴിമതിയിലും മുങ്ങിയിരിക്കുകയാണ്​. തെറ്റ് ചെയ്‌തതിന്റെ പേരിൽ ആരും ഇതുവരെയും ലീഗിൽ പുറത്താക്കപ്പെട്ടിട്ടില്ലെന്നും ജലീൽ പറഞ്ഞു.

Top