ചെലവുചുരുക്കലിന് മാതൃകയാകാതെ മന്ത്രിമാര്‍; ക്ലിഫ് ഹൗസിലെ കര്‍ട്ടന്‍ മാറ്റാന്‍ രണ്ടര ലക്ഷത്തലധികം രൂപ

തിരുവനന്തപുരം: ചെലവുചുരുക്കലിന് മാതൃകയാകാതെ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും. ക്ലിഫ് ഹൗസിലെ കര്‍ട്ടന്‍ മാറ്റാന്‍ രണ്ടര ലക്ഷത്തിലധികം രൂപ ചെലവായാതായി കണക്കുകള്‍. കെ.കെ ശൈലജ 75516 രൂപയും കടകംപള്ളി സുരേന്ദ്രന്‍ 1,21,705 രൂപയും ചെലവാക്കി. പി തിലോത്തമന്‍ 151972 രൂപയും മുന്‍ മന്ത്രി തോമസ് ചാണ്ടി 123828 രൂപയും ചെലവാക്കിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മുന്‍മന്ത്രി ഇ.പി ജയരാജന്‍ 39071 രൂപയും എം എം മണി 33990 രൂപ, തോമസ് ഐസക് 25945 രൂപ, എ കെ ബാലന്‍ 30350 രൂപയുമാണ് ചെലവാക്കിയിരിക്കുന്നത്.

Top