കളറുമാറിയ ശിരസ് .. ഉണ്ണിയേശുവിന്റെ തിരുരൂപം ജനശ്രദ്ധ ആകർഷിക്കുന്നു

കളറുമാറിയ ശിരസുള്ള ഉണ്ണിയേശുവിന്റെ പ്രതിമ ജനശ്രദ്ധ ആകര്‍ഷിക്കുന്നു. കിഴക്കന്‍ കാനഡയിലെ പള്ളിമുറ്റത്തുള്ള ഉണ്ണിയേശുവിന്റെ വെണ്ണക്കല്ലില്‍ ഉണ്ടായിരുന്ന പ്രതിമയുടെ ശിരസ്സ് കഴിഞ്ഞ വര്‍ഷം തകര്‍ന്നു പോയിരുന്നു. ഇപ്പോള്‍ ഒരു ലോക്കല്‍ ആര്‍ട്ടിസ്റ്റാണ് ഉണ്ണിയേശുവിനു പുതിയ തല വെച്ച് കൊടുത്തത്. പക്ഷെ പണി തീര്‍ന്നപ്പോള്‍ എല്ലാവരും ഞെട്ടി. വെണ്ണക്കല്‍ ഉടലുള്ള ഉണ്ണിയേശുവിന്റെ ശരീരത്തില്‍ ഓറഞ്ചു ക്ലേ ഉപയോഗിച്ചണ് ആര്‍ട്ടിസ്റ് തല വെച്ചത്.
കഴിഞ്ഞ വര്‍ഷം പ്രതിമയുടെ ശിരസ്സു തകര്‍ന്നതിനു ശേഷം പ്രതിമയുടെ നവീകരണത്തിനായി പലരെയും പള്ളി സമീപിച്ചിരുന്നു. അങ്ങിനെയാണ് ആര്‍ട്ടിസ്റ് ഹെതര്‍ വിസ്‌ താല്‍ക്കാലിക സംവിധാനമെന്ന നിലയില്‍ ശിരസ്സ് മാറ്റിത്തരാമെന്നു സമ്മതിച്ചതത്രെ. കല്ലില്‍ തീര്‍ത്ത ഉണ്ണി യേശുവിന്റെ ശിരസ്സ് അടുത്ത വര്‍ഷം പണിറ്ററുമെന്നു ഹെതര്‍ ഈ മാസമാദ്യം പറഞ്ഞിരുന്നു.
ഉണ്ണിയേശുവിന്റെ കളര്‍ മാറ്റത്തില്‍ പലര്‍ക്കും നിരാശ ഉണ്ടെങ്കിലും ചുര്‍ച്ചിലെ ഫാദര്‍ സന്തോഷവാനാണ്. മൊത്തമായി പ്രതിമ മാറ്റുന്നതിന് ഏകദേശം 10000 കനേഡിയന്‍ ഡോളര്‍ ചെലവ് വരുമായിരുന്നു. ഒരു തുടക്കമെന്ന നിലയില്‍ ഇത് നല്ലതാണ്,മുഴുവന്‍ ആകുമ്പോള്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെടും ” അദ്ദേഹം പറഞ്ഞു.
പ്രതിമക്ക് കാര്‍ട്ടൂണ്‍ കഥാപാത്രവുമായി സാമ്യമുണ്ടെന്ന് പറയുന്നവരും ആര്‍ട്ടിസ്റ്റിന്റെആത്മാര്‍ത്ഥതയെ സംശയിക്കരുതെന്നു പറയുന്നവരും രണ്ടു പക്ഷം പറയുന്നുണ്ട്.

Top