കൊച്ചിക്കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെ കേസില്‍ പുതിയ വഴിത്തിരിവ്..മരണത്തിനു പിന്നില്‍ പള്‍സര്‍ ബൈക്കി എത്തിയവര്‍ ?

കൊച്ചി :പള്‍സര്‍ ബൈക്ക് വീണ്ടും ചര്‍ച്ച വിഷയം ആകുന്നു . കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മിഷേല്‍ ഷാജിയുടെ മരണത്തിനു പിന്നില്‍ പള്‍സര്‍ ബൈക്കിലെത്തിയവരാണെന്ന സംശയം കേസിനു പുതിയ വഴിത്തിരിവും പുതിയ അന്യോഷണത്തിലേക്കും നയിക്കുന്നു .മരണം ആദ്മഹത്യ ആണെന്നുനിഗമന്ത്തില്‍ എത്തി കേസ് തീര്‍പ്പാക്കാന്‍ പോലീസ് തീരുമാനിച്ചതിനു പിന്നാലെ ആണ് ഈ പുതിയ വഴിത്തിരിവു .ബലപ്പെടുന്നു. ബൈക്കിലെത്തിയവരെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ പോലീസിന്റെ അന്വേഷണം മുന്നോട്ടു നീങ്ങുന്നത്. മാര്‍ച്ച് ആറിനാണ് കൊച്ചി കായലില്‍ മിഷേലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മിഷേല്‍ ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകം തന്നെയാണെന്നും അന്നേ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. മിഷേലിനെ കാണാതായ ദിവസം കലൂരിലെ പള്ളിക്കു മുന്നിലാണ് പള്‍സര്‍ ബൈക്കില്‍ രണ്ടു യുവാക്കളെ കണ്ടത്.

പള്‍സര്‍ ബൈക്കിലെത്തിയ ഇവര്‍ക്കു മിഷേലിന്റെ മരണവുമായി ബന്ധമുണ്ടോയെന്നാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. സംഭവ ദിവസത്തെ സിസിടിവ ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. സമീപത്തുള്ള കടകളിലെയും വീടുകളിലെയും സിസിടിവി ദൃശ്യങ്ങളാണ് പോലീസിന്റെ പക്കലുള്ളത്. മിഷേല്‍ പള്ളിയില്‍ നിന്ന് പുറത്തിറങ്ങുന്നതിനു തൊട്ടുമുമ്പ് ബൈക്കില്‍ യുവാക്കള്‍ കാത്തു നില്‍ക്കുന്നതായി ദൃശ്യങ്ങളില്‍ നിന്നു വ്യക്തമായിരുന്നു.മിഷേല്‍ പള്ളിയില്‍ നിന്ന് ഇറങ്ങി റോഡിലേക്കു കടന്നപ്പോള്‍ ബൈക്കിലെത്തിയവര്‍ തിരിച്ചുപോവുന്നതാണ് ഇതില്‍ കണ്ടത്.m-shaji

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ ബൈക്കിലെത്തിയ യുവാക്കളുടെ ദൃശ്യങ്ങള്‍ വ്യക്തമല്ലാത്തത് പോലീസിനെ കുഴക്കുന്നു. ഈ ദൃശ്യങ്ങളിലെ യുവാക്കളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ െ്രെകം ബ്രാഞ്ചിനെ അറിയിക്കാന്‍ പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്. ബൈക്കിലെത്തിയ ഈ യുവാക്കള്‍ക്കു മിഷേലിന്റെ മരണവുമായി ബന്ധമുണ്ടെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്. മിഷേലിന്റെ മരണം ആത്മഹത്യയാണെന്ന് പോലീസ് നേരത്തേ തന്നെ ഏറെക്കുറെ ഉറപ്പിച്ചിരുന്നു. എങ്കിലും കേസില്‍ മറ്റെന്തെങ്കിലും വഴിത്തിരിവുണ്ടാകാനുള്ള സാഹചര്യമുണ്ടോയെന്നാണ് പോലീസ് ഇപ്പോള്‍ നോക്കുന്നത്. ഇതേത്തുടര്‍ന്നാണ് പോലീസ് ബൈക്കിലെത്തിയ ആ യുവാക്കളെക്കുറിച്ച് അന്വേഷണം ഊര്‍ജിതമാക്കിയത്.മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട ക്രോണിന്‍ അലക്‌സാണ്ടറുടെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതു ലഭിച്ചാല്‍ മരണത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കുമെന്നാണ് അന്വേഷണസംഘം കരുതുന്നത്. ആത്മഹത്യാ പ്രേരണക്കുറ്റത്തിനാണ് ക്രോണിനെ പോലീസ് അറസ്റ്റ് ചെയ്തത്. പള്‍സര്‍ ബൈക്കിലെത്തിയവരും ക്രോണിനും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നു.

Top