H2O എന്താണ്? ചോദ്യത്തിന് മുന്നില്‍ ഉത്തരംമുട്ടി മിസ് വേള്‍ഡ് മത്സരാര്‍ത്ഥി

ധാക്ക: സൗന്ദര്യവും ബുദ്ധിയും അറിവും പരിശോധിച്ചാണ് ലോകസുന്ദരിമാരെ തെരഞ്ഞെടുക്കുന്നത്. അതേസമയം, സൈബര്‍ ലോകത്ത് ചിരി പടര്‍ത്തുന്നത് H2O എന്താണ് എന്ന ചോദ്യത്തിന് ഉത്തരം മുട്ടിയ സുന്ദരിയാണ്. മിസ് വേള്‍ഡ് ബംഗ്ലാദേശ് 2018 മത്സരത്തില്‍ പങ്കെടുക്കാനെത്തിയ സുന്ദരിമാരില്‍ ഒരാളോടാണ് പാനലില്‍ ഉണ്ടായിരുന്ന വിധികര്‍ത്താക്കളില്‍ ഒരാള്‍ H2O എന്തെന്ന് ചോദിച്ചത്. ചോദ്യം കേട്ടതും  മത്സരാര്‍ത്ഥി പെട്ടെന്ന് നിശബ്ദയായി. അതിനുശേഷം ഉത്തരം പറയാതെ ചിരിച്ചു. മത്സരാര്‍ത്ഥിക്ക് ഉത്തരം അറിയില്ലെന്ന് മനസ്സിലാക്കിയ വിധികര്‍ത്താവ് H2O എന്നാല്‍ വെളളമാണെന്ന് പറഞ്ഞുകൊടുത്തു. ഇതിനു മറുപടിയായി സുന്ദരി പറഞ്ഞത് കേട്ട് വിധികര്‍ത്താവും കാണികളും അമ്പരന്നുപോയി. ധാക്കയിലെ ധന്‍മോണ്ടിയില്‍ H2O പേരില്‍ ഒരു ഭക്ഷണശാല ഉണ്ടെന്നായിരുന്നു സുന്ദരിയുടെ മറുപടി.

https://youtu.be/F5AMLieKJ8w

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top