കൊട്ടാരക്കര : മിസ്ഡ് കാളില്‍ തുടങ്ങിയ പ്രണയം ചെന്നെത്തിയത് കൂട്ട ബലാല്‍സംഗത്തില്‍. പനവേലി അമ്പലക്കര ഇരുകുന്നം പ്രമോദ് ഭവനില്‍ പ്രദീപ് കുമാറിന് (23) വെട്ടിക്കവല സ്വദേശിനിയായ ആ 22 കാരിയോട് പ്രണയമായിരുന്നു. എന്നാല്‍ പ്രണയിനിയുടെ കഥ അറിഞ്ഞപ്പോള്‍ ഞെട്ടി. പിന്നെ പ്രണയം പീഡനത്തിന് വഴിമാറി. സുഹൃത്തുക്കളേയും ഒപ്പം കൂട്ടിയുള്ള ലൈംഗികാതിക്രമം.
മിസ്ഡ് കോളാണ് എല്ലാത്തിനും തുടക്കം. പ്രണയം തുടങ്ങിയപ്പോള്‍ കൂടിക്കാഴ്ച തുടങ്ങി. പുനലൂരിലെ ബൈക്ക് ഷോറൂമില്‍ മെക്കാനിക്കായി പോകുമ്പോള്‍ ആയിരുന്നു വഴിവക്കിലെ കണ്ടുമുട്ടല്‍. രഹസ്യ കൂടിക്കാഴ്ചകളും പലപ്പോഴും നടന്നു. പിന്നെ കല്ല്യാണം കഴിക്കാന്‍ ധാരണായയി. അപ്പോഴാണ് ആരെയാണ് പ്രണയിച്ചതെന്ന് പ്രദീപ് അറിയുന്നത്. മൂന്ന് തവണ വീട്ടില്‍ നിന്നും ഇറങ്ങി പോയിട്ടുണ്ട് യുവതിയെന്ന് അന്വേഷണത്തില്‍ മനസ്സിലാക്കി. ഒരു ഒളിച്ചോട്ടം വിവാഹമായി മാറി. അതില്‍ ഒരു കുട്ടിയും ഉണ്ട്. കുട്ടി ഇപ്പോള്‍ അച്ഛന്റെ സംരക്ഷണയിലുമാണ്.
ഇതെല്ലാം കുട്ടുകാര്‍ അറിഞ്ഞതോടെ പ്രദീപില്‍ സമ്മര്‍്ദ്ദമായി. ഊരാക്കുടുക്കില്‍ നിന്ന് തലയൂരണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഇതിനിടെയില്‍സാമ്പത്തിക ഇടപാടുകളും ഇവര്‍ തമ്മില്‍ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. യുവതിയുടെ നിര്‍ബന്ധത്തില്‍ വിവാഹം കഴിക്കാമെന്ന് പ്രദീപ് ഉറപ്പ് കൊടുത്തു. കഴിഞ്ഞ 5ന് രാത്രി 7.30 ഓടെ പ്രദീപ് വാഹനവുമായി എത്തി. നാലാമത്തെ ഒളിച്ചോട്ടമായിരുന്നു യുവതി ലക്ഷ്യമിട്ടത്.
പുനലൂരിലും പരിസരങ്ങളിലുമായി ഇരുവരും ചുറ്റിക്കറങ്ങിയ ശേഷം രാത്രി 11.30 ഓടെ സദാനന്ദപുരം നിരപ്പില്‍ ഭാഗത്തെ വിജനമായ സ്ഥലത്തെത്തി. സുഹൃത്തുക്കളായ അമ്പലക്കര ഇരുകുന്നം രഞ്ജിത്ത് വിലാസത്തില്‍ രഞ്ജിത്ത് (35), ഇഞ്ചവിള ശ്രീജിത്ത് ഭവനില്‍ ശ്രീജിത്ത് കുമാര്‍ (24) എന്നിവരെ പ്രദീപ് ഫോണില്‍ വിളിച്ച് വരുത്തി. പിന്നെ ക്രൂരതയുടെ ക്ലൈമാക്സ്.
ഇവിടെ വച്ച് സാമ്പത്തിക ഇടപാടുകളെ ചൊല്ലി തര്‍ക്കം മൂത്തു. പിന്നീട് മൂവരും ചേര്‍ന്ന് യുവതിയെ പീഡിപ്പിക്കാനുള്ള ശ്രമമായി. ബലപ്രയോഗത്തില്‍ കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി ഓടിയ യുവതി സമീപത്തെ ഒരു വീട്ടില്‍ അഭയം പ്രാപിച്ചു. വീട്ടുകാര്‍ ഇടപെട്ടതോടെ കൊട്ടാരക്കര പൊലീസ് സ്ഥലത്തെത്തി. യുവതിയെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധന നടത്തിയ ശേഷം മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തു.
ഒളിവില്‍ പോയ പ്രതികളെ പിന്നീട് അറസ്റ്റ് ചെയ്തു. മൂവരെയും കൊട്ടാരക്കര കോടതി റിമാന്‍ഡ് ചെയ്തു. കൊട്ടാരക്കര സി.ഐയുടെ ചുമതലയുള്ള ടി. ബിനുകുമാര്‍, എസ്.ഐ. സി.കെ. മനോജ്, അഡീഷണല്‍ എസ്.ഐ ഫിറോസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.