മോദിയും മെമ്പര്‍ഷിപ്പ് എടുത്തത് മിസ്​ഡ് കോള്‍ അടിച്ച് ?മുരളീധരന്റെ പ്രസ്ഥാവന വിവാദം പുകയുന്നു; ബിജെപി നേതാക്കള്‍ തുറന്ന പോരിലേക്ക്

കൊച്ചി:ഇതുവരെ മറ്റു പാര്‍ട്ടിക്കാര്‍ ആയിരുന്നു മിസ്​ഡ് കോള്‍ അടിച്ചാല്‍ അംഗമാകാം എന്നു പറഞ്ഞ് ബിജെപിയെ കളിയാക്കിക്കൊണ്ടിരുന്നത്.എന്നാല്‍ അതു ശരിവെക്കുന്ന തരത്തില്‍ സംസ്ഥാന പ്രസിഡന്റിന്റെ തന്നെ പ്രസ്ഥാവന പുറത്തു വന്നു.മോദിയും മിസ്​ഡ് കോള്‍ അടിച്ചാണോ മെമ്പര്‍ഷിപ് എടുത്തതെന്നും സംശയിക്കേണ്ടിവരുമെന്നും ചിലര്‍ ആരോപിക്കുന്നു. മിസ്ഡ് കോള്‍ അടിച്ചാല്‍ മുന്‍ നേതാക്കളായ പി.പി. മുകുന്ദനും കെ.രാമന്‍പിള്ളയും ബിജെപിയില്‍ അംഗങ്ങളാകാമെന്ന സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്റെ പ്രസ്താവനയാണ് ബിജെപിയില്‍ തുറന്നപോരിലേക്ക് നയിക്കുന്നത്. മുരളീധരന്റെ പ്രസ്താവനയെ വിമര്‍ശിച്ചും അപലപിച്ചും ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തി. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ഇത്തരമൊരു തരംതാണ പരാമര്‍ശം ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന നേതാവില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നാണു മുകുന്ദനെ അനുകൂലിക്കുന്ന പി.കെ.കൃഷ്ണദാസ് വിഭാഗം ആക്ഷേപം ഉന്നയിച്ചത്.missed call bjp1

പ്രസ്താവന നടത്തിയ നേതാക്കളെ പാര്‍ട്ടിയില്‍ വളര്‍ത്തിക്കൊണ്ടുവന്നവരാണു മുകുന്ദനെപ്പോലുള്ളവരെന്ന് ഇവര്‍ പറഞ്ഞു. നേതാക്കളെ അവഹേളിക്കുന്നതിനു തുല്യമായ പരാമര്‍ശങ്ങള്‍ നടത്തിയ മുരളീധരനെതിരെ കൃഷ്ണദാസ് വിഭാഗം കേന്ദ്ര നേതൃത്വത്തിനും ആര്‍എസ്എസ് സംസ്ഥാന നേതൃത്വത്തിനും പരാതി നല്‍കിയിട്ടുണ്ട്. തര്‍ക്കം തുറന്ന പോരിലേക്ക് കടന്നതോടെ ബിജെപി കേന്ദ്ര നേതൃത്വം ഇടപെട്ടു വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതു മറികടന്നാണ് നേതാക്കള്‍ വീണ്ടും തുറന്ന പോരിലേക്ക് കടന്നിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തദ്ദേശഭരണ തിരഞ്ഞെടുപ്പു കഴിയുന്നതു വരെയെങ്കിലും പരസ്യമായ പോരൊഴിവാക്കാനാണു നിര്‍ദേശം നല്‍കിയിരിക്കുന്നത്. മാത്രമല്ല തെരഞ്ഞെടുപ്പിനു ശേഷം സംഘടനാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നേതാക്കള്‍ക്കിടയിലെ ഭിന്നത പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നും കേന്ദ്രം നേതൃത്വം വിലയിരുത്തുന്നു.

തദ്ദേശഭരണ തെരഞ്ഞെടുപ്പു വേളയില്‍ വിഭാഗീയത രൂക്ഷമാകുന്നതില്‍ ആര്‍എസ്എസ് സംസ്ഥാന നേതൃത്വവും ആശങ്കാകുലരാണ്. കേരളത്തില്‍ ബിജെപിയെ ശക്തിപ്പെടുത്തുന്നതിനായി പി.പി.മുകുന്ദന്‍, കെ.രാമന്‍പിള്ള എന്നിവരുള്‍പ്പെടെ പാര്‍ട്ടി വിട്ടവരെ തിരിച്ചുകൊണ്ടുവരാനുള്ള നീക്കങ്ങള്‍ക്ക് ആര്‍എസ്എസ് ശ്രമം നടത്തുന്നതിനിടെയാണ് ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടായിരിക്കുന്നത്.

അതിനിടെ വി.മുരളീധരന്‍ പ്രസിഡന്റായ ബിജെപിയിലേക്കില്ലെന്ന് രാമന്‍പിള്ള വ്യക്തമാക്കി.സംസ്ഥാന പ്രസിഡണ്ടിന്റെ നിലപാട് തള്ളിയ ശോഭാ സുരേന്ദ്രന്‍ മുകുന്ദനെയും രാമന്‍പിള്ളയെയും തിരിച്ചുകൊണ്ടുവരണമെന്നാവശ്യപ്പെട്ടു.എസ്എന്‍ഡിപി ബന്ധത്തിന്റെ പേരില്‍ തര്‍ക്കം നിലനില്‍ക്കുന്ന സംസ്ഥാന ബിജെപിയില്‍ പുതിയ വിവാദം കത്തുന്നു. പി.പി.മുകുന്ദനെയും രാമന്‍പിള്ളയെയും തിരികെ കൊണ്ടുവരാനുള്ള കേന്ദ്ര നീക്കത്തിനെതിരാണ് സംസ്ഥാന പ്രസിഡന്റ്. മടങ്ങേണ്ടവര്‍ക്ക് മിസ്ഡ് കാളടിക്കാമെന്നായിരുന്നു് വി.മുരളീധരന്റെ പരിഹാസം. താനിപ്പോഴും പാര്‍ട്ടി അംഗമാണെന്ന് പറഞ്ഞായിരുന്നു് മുകുന്ദന്റെ മറുപടി

മുരളീധരന്റെ എതിര്‍ചേരി സംസ്ഥാന പ്രസിഡണ്ടിന്റെ നിലപാടിനെ പരസ്യമായി തള്ളിയതും ശ്രദ്ധേയമായി. ബിജെപിയിലെ ഗ്രൂപ്പ് പോര് കേന്ദ്രം ഇടപെട്ടാണ് അടുത്തിടെ തണുപ്പിച്ചത്.എസ്എന്‍ഡിപി ബന്ധത്തെ ആദ്യം എതിര്‍ത്ത മുരളീധരന്‍ ഇപ്പോള്‍ വിട്ടുപോയവരെ തിരികെ എത്തിക്കാനുള്ള നീക്കത്തെയും എതിര്‍ക്കുന്നു. ഫലത്തില്‍ കേന്ദ്ര നിലപാടിനെ തന്നെയാണ് സംസ്ഥാന നേതൃത്വം എതിര്‍ക്കുന്നതെന്നാണ് മുരളീധര വിരുദ്ധചേരി ചൂണ്ടിക്കാട്ടുന്നത്.

Top