ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും കാ​ണാ​താ​യ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ​യും പോ​ലീ​സ് ക​ണ്ടെ​ത്തി

കോഴിക്കോട് : മ​ല​പ്പു​റം: കോ​ഴി​ക്കോ​ട് വെ​ള്ളി​മാ​ടു​കു​ന്ന് ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും കാ​ണാ​താ​യ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ​യും പോ​ലീ​സ് ക​ണ്ടെ​ത്തി.പി​ടി​യി​ലാ​കാ​നു​ണ്ടാ​യി​രു​ന്ന നാ​ല് പേ​രെ രാ​വി​ലെ മ​ല​പ്പു​റം എ​ട​ക്ക​ര​യി​ലെ ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്നു​മാ​ണ് പി​ടി​ച്ച​ത്. ഇ​വ​ർ നി​ല​വി​ൽ എ​ട​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ്. വൈ​കി​ട്ടോ​ടെ കോ​ഴി​ക്കോ​ട്ട് എ​ത്തി​ക്കും. ര​ണ്ടു​പേ​രെ നേ​ര​ത്തെ ബം​ഗ​ളൂ​രു​വി​ൽ നി​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നു.

വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോം ഗേൾസ് ഹോമിൽനിന്നു കാണാതായ ആറു പെൺകുട്ടികളുടെ യാത്രയിൽ ദുരൂഹതകൾ ഏറെ. 26നു രാവിലെ ഹോമിലെ റിപ്പബ്ലിക്ദിന പരിപാടിയിൽ ഈ കുട്ടികളും സജീവമായിരുന്നു. പൊതുവേ മിടുക്കരായ പെൺകുട്ടികളാണിവരെന്നാണ് അധികൃതരുടെ അഭിപ്രായം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തേ ഹോമിൽ അന്തേവാസികളായി താമസിച്ചു പിന്നീട് സ്വന്തം വീട്ടിലേക്കു പോയ സഹോദരിമാരായ രണ്ടു പെൺകുട്ടികൾ ദിവസങ്ങൾക്കു മുൻപാണു വീണ്ടും ഹോമിലെത്തിയത്. അവർ മറ്റു കുട്ടികളുമായി ഏറെ സൗഹൃദത്തിലായി. ഹോമിൽനിന്ന് ഒളിച്ചോടിയവരിൽ രണ്ടു പേർ ഇവരാണ്. ഒളിച്ചോട്ടത്തിനു നേതൃത്വം നൽകിയതും ഇവരാണെന്നാണ് വിവരം.

റിപ്പബ്ലിക്ദിന പരിപാടികൾ കഴിഞ്ഞ് എല്ലാവരും സ്ഥലത്തുണ്ടായിരുന്നു. വൈകിട്ട് മൂന്നു മണി വരെ ആറു പേരും അവിടെയുണ്ടെന്നാണു പറയുന്നത്. നാല് മണിയോടെയാണ് കുട്ടികളെ കാണാതായ വിവരം അറിഞ്ഞത്. ഹോമിൽനിന്നു പുറത്തുകടന്ന പെൺകുട്ടികൾ റോഡിലൂടെ നടന്നുപോകുന്ന ദൃശ്യങ്ങൾ ഉണ്ട്. നഗരത്തിലെത്തിയ കുട്ടികൾ 500 രൂപയ്ക്ക് ഒരാളിൽനിന്നു സാധാരണ ഫോൺ വാങ്ങി. അതിൽനിന്നു ഒരാളെ വിളിച്ചു ഫോൺ നൽകിയ ആൾക്കു 500 രൂപ ഗൂഗിൾ പേ ചെയ്യിപ്പിച്ചു.

പിന്നീട് കെഎസ്ആർടിസി ബസിൽ പാലക്കാട്ടേക്കു യാത്ര ചെയ്തു. ടിക്കറ്റെടുക്കാൻ പണമില്ലെന്നു വന്നപ്പോൾ ഒരാളെ ഫോണിൽ വിളിച്ചു 2000 രൂപ കണ്ടക്ടർക്കു ഗൂഗിൾ പേ ചെയ്യിപ്പിച്ചു. ടിക്കറ്റ് ചാർജ് കഴിച്ചുള്ള പണം കണ്ടക്ടർ കുട്ടികൾക്കു നൽകി. പാലക്കാട്ടുനിന്നു ട്രെയിനിൽ കയറി. കോയമ്പത്തൂരെത്തിയപ്പോൾ ടിടിഇ എത്തി ടിക്കറ്റില്ലെന്ന കാരണത്താൽ ഇറക്കിവിട്ടു. അവിടെനിന്നു ബെംഗളൂരുവിലേക്കു മറ്റൊരു ട്രെയിനിൽ യാത്ര ചെയ്തു.

കുട്ടികൾ വയനാട്ടിലെ ഏതോ സ്ഥലത്തുണ്ടാകുമെന്നു ചിലർ പറഞ്ഞു. അത്രയൊന്നും സമയമായിട്ടില്ലെന്നും കോഴിക്കോട് വിട്ടുപോകാൻ സാധ്യതയില്ലെന്നും അഭിപ്രായം വന്നു. കയ്യിൽ പണമോ ഫോണോ ഇല്ലാത്തതിനാൽ അധികദൂരം പോകില്ലെന്നും ചിലർ ചൂണ്ടിക്കാട്ടി. ഇത്തരം ഊഹാപോഹങ്ങൾ ഉയരുമ്പോഴാണ് 27നു ഉച്ചകഴിഞ്ഞു ബെംഗളൂരുവിൽ പെൺകുട്ടികളെ കണ്ടെത്തിയെന്ന വിവരം ലഭിച്ചത്. മടിവാളയിലെ ഒരു ഹോട്ടലിൽ കയറിയപ്പോൾ മലയാളി സമാജം പ്രവർത്തകരും ഹോട്ടലുകാരും കുട്ടികളെ തിരിച്ചറിഞ്ഞു.

കുട്ടികളെ കാണാതായ വിവരം പൊലീസ് നേരത്തേ അവിടങ്ങളിൽ അറിയിച്ചിരുന്നു. തിരിച്ചറിഞ്ഞെന്നു മനസ്സിലാക്കിയ കുട്ടികൾ ഹോട്ടലിൽനിന്ന് ഇറങ്ങി ഓടി. ആളുകൾ തടഞ്ഞു വയ്ക്കുന്നതിനിടയിൽ അഞ്ച് പേർ ഓടി മറഞ്ഞു. ഒരാൾ പിടിയിലായി. ഓടി മറഞ്ഞവരെ നിമിഷനേരം കൊണ്ടു കണ്ടെത്തുമെന്നാണു കരുതിയത്. മടിവാളയും ബെംഗളൂരു നഗരവും നല്ല പരിചയമുള്ളവരാണു തിരച്ചിൽ നടത്തിയത്. കുട്ടികൾക്കാണെങ്കിൽ സ്ഥലം ഒട്ടും പരിചയമില്ല. എന്നാൽ കുട്ടികൾ പെട്ടെന്നു ഏതോ കേന്ദ്രത്തിലേക്കു മറഞ്ഞു. ആരാണ് അവരെ ഒളിപ്പിച്ചതെന്നു വ്യക്തമല്ല. തിരച്ചിൽ ഫലം കണ്ടതുമില്ല.

ഇതിനിടയിൽ ഒരു പെൺകുട്ടി ഒറ്റയ്ക്കു ബസ് ബുക്കിങ് സ്ഥാപനത്തിലെത്തി കേരളത്തിലേക്കു ബസ് ടിക്കറ്റ് എടുത്തു. കുട്ടി അവിടെ നൽകിയ ഫോൺ നമ്പർ പൊലീസിനു സഹായകമായി. അമ്മയുടെ ഫോൺ നമ്പറാണു കുട്ടി നൽകിയത്. ബസ് സർവീസ് സ്ഥാപനം നടത്തുന്നവർ ഏതു സ്ഥലത്തുനിന്നാണു ബസിൽ കയറുന്നതെന്നു അറിയാനായി ഫോണിൽ വിളിച്ചപ്പോൾ അമ്മയാണു ഫോൺ എടുത്തത്. അവർ കാര്യങ്ങൾ പറഞ്ഞു. ബസ് ജീവനക്കാരോടു കുട്ടിയെ സൂക്ഷിക്കാൻ സ്ഥാപനത്തിൽനിന്നു നിർദേശം നൽകി.

സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ർ പി​ടി​യി​ലാ​യ​തോ​ടെ ശേ​ഷി​ച്ച നാ​ല് പേ​ർ വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് ബം​ഗ​ളൂ​രു​വി​ൽ നി​ന്നും ഐ​ല​ൻ​ഡ് എ​ക്സ്പ്ര​സി​ൽ ഒ​ല​വ​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് നാ​ലം​ഗ സം​ഘ​ത്തി​ലെ ഒ​രാ​ളു​ടെ എ​ട​ക്ക​ര​യി​ലു​ള്ള കാ​മു​ക​നെ ഫോ​ണി​ൽ വി​ളി​ച്ചു.തു​ട​ർ​ന്ന് ഇ​വ​ർ ബ​സി​ൽ എ​ട​ക്ക​ര​യി​ൽ എ​ത്തി. എ​ന്നാ​ൽ കാ​മു​ക​ൻ ചി​ക്ക​ൻ​പോ​ക്സ് പി​ടി​പെ​ട്ട് ചി​കി​ത്സ​യി​ലാ​യ​തി​നാ​ൽ കാ​ണാ​ൻ ക​ഴി​ഞ്ഞി​ല്ല. ബ​സ് സ്റ്റാ​ൻ​ഡി​ൽ സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട കു​ട്ടി​ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തോ​ടെ​യാ​ണ് കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​യ​ത്.

അ​തി​നി​ടെ പെ​ണ്‍​കു​ട്ടി​ക​ളു​ടെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു യു​വാ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. കൊ​ടു​ങ്ങ​ല്ലൂ​ർ, കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​യ ഇ​വ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. യാ​ത്ര​യ്ക്കി​ട​യി​ൽ പെ​ണ്‍​കു​ട്ടി​ക​ളെ പ​രി​ച​യ​പ്പെ​ട്ടു എ​ന്നാ​ണ് ഇ​രു​വ​രും ന​ൽ​കു​ന്ന മൊ​ഴി.ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും പു​റ​ത്തു​ക​ട​ക്കാ​ൻ പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് ബാ​ഹ്യ​സ​ഹാ​യം ല​ഭി​ച്ചു​വെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്. അ​തി​നാ​ൽ സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ എ.​വി.​ജോ​ർ​ജ് വ്യ​ക്ത​മാ​ക്കി.

Top