യുഡിഎഫ് വിടാന്‍ തയ്യാറായി മൂന്ന് എംഎല്‍എമാര്‍ കൂടി; സോഷ്യലിസ്റ്റ് ജനതയുടെ തീരുമാനം അടുത്ത ആഴ്ച; സര്‍ക്കാര്‍ താഴെ വീഴുമെന്നു സൂചന; പിന്നില്‍ പി.സി തന്നെ

കൊച്ചി: കോവൂര്‍ കുഞ്ഞുമോനു പിന്നാലെ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി മൂന്നു എംഎല്‍മാര്‍ രാജവയ്ക്കാനൊരുങ്ങുന്നു. കോവൂര്‍ കുഞ്ഞുമോനു പിന്നാലെ ആര്‍എസ്പിയുടെ മറ്റൊരു എംഎല്‍എകൂടി രാജിയിലേയ്‌ക്കെന്ന സൂചനയാണ് ലഭിക്കുന്നത്. തന്നെ അപമാനിച്ചു എംഎല്‍എ സ്ഥാനം വരെ രാജിവയ്പ്പിച്ച കോണ്‍ഗ്രസിനെതിരെ ശക്തമായി തിരിച്ചടിക്കാന്‍ തന്നെയാണ് ഇപ്പോള്‍ കേരള കോണ്‍ഗ്രസ് സെക്യുലര്‍ നേതാവായ പി.സി ജോര്‍ജിന്റെ നീക്കം.

 
ആര്‍എസ്പിയുടെ എംഎല്‍എ കോവൂര്‍ കുഞ്ഞുമോനു പിന്നാലെ കോണ്‍ഗ്രസിന്റെ ഘടകകക്ഷിയിലെ മൂന്നു എംഎല്‍എമാര്‍ കൂടി ഇടതു മുന്നണിയിലേക്കു വരുമെന്ന സൂചനകളാണ് ലഭിക്കുന്നത്. ഇതു വരെ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം യുഡിഎഫിനു അനുകൂലമായിരുന്നു. ഈ സാഹചര്യത്തില്‍ യുഡിഎഫ് വിടുന്നതിനു മതിയായ സാഹചര്യമുണ്ടായിരുന്നില്ല. ഇപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ തന്നെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് യുഡിഎഫിലെ ഘടകകക്ഷി എംഎല്‍എമാര്‍ മാറി ചിന്തിക്കാന്‍ ആലോചിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 
ഇതിനിടെ സോഷ്യലിസ്റ്റ് ജനത യുഡിഎഫ് വിടുന്നതിനുള്ള പദ്ധതി അണിയറയില്‍ ഒരുക്കിത്തുടങ്ങിയിരിക്കുന്നത്. അടുത്ത ആഴ്ച തന്നെ മുന്നണി വിടുന്നതിനുള്ള നടപടികള്‍ സോഷ്യലിസ്റ്റ് ജനത സ്വീകരിക്കുമെന്നാണ് സൂചനകള്‍. മുന്നണി വിടുന്നതു സംബന്ധിച്ചു ചര്‍ച്ച നടത്തിയ സോഷ്യലിസ്റ്റ് ജനതയുടെ പന്ത്രണ്ട് ജില്ലാ കമ്മിറ്റികളും ഇതിനോടു അനുകൂലമായാണ് പ്രതികരിച്ചിരിക്കുന്നത്. നിലവില്‍ മന്ത്രി കെ.പി മോഹനനും, രണ്ടു ജില്ലാ കമ്മിറ്റികളും പന്ത്രണ്ടു സംസ്ഥാന കമ്മിറ്റി അംഗങ്ങളും മാത്രമാണ് സോഷ്യലിസ്റ്റ് ജനതയില്‍ മുന്നണി മാറ്റത്തെ എതിര്‍ക്കുന്നതെന്നാണ് സൂചന.pc-george.jpg.

ഇതോടൊപ്പം ഇടതു മുന്നണിയിലെ ജനതാദള്ളുമായി സോഷ്യലിസ്റ്റ് ജനത ലയിക്കണം എന്ന നിര്‍ദേശം ഇടതു മുന്നണി നേതാക്കള്‍ മുന്നോട്ടു വച്ചിട്ടുണ്ട്. ഇ്ത് അംഗീകരിക്കുന്ന കാര്യത്തില്‍ തത്വത്തില്‍ തീരുമാനമായാല്‍ മുന്നണി വിട്ടു പോകുന്നതു സംബന്ധിച്ചു പ്രഖ്യാപനം നടത്തുന്നതിനാണ് വീരേന്ദ്രകുമാര്‍ പക്ഷം ഇപ്പോള്‍ ആലോചിക്കുന്നത്.
എന്നാല്‍, യുഡിഎഫില്‍ നിന്നു വിട്ടു എല്‍ഡിഎഫില്‍ എത്തി രണ്ടു ജനതാപാര്‍ട്ടികളും ഒന്നിക്കുന്നതിനെയാണ് ഇപ്പോള്‍ ഒരു വിഭാഗം എതിര്‍ക്കുന്നത്. ഇതു സംബന്ധിച്ചു കൂടി ധാരണ ഉണ്ടാക്കിയ ശേഷം മുന്നണി വിടാമെന്നാണ് ധാരണയുണ്ടായിരിക്കുന്നത്.

Top