തിരുവനന്തപുരം :ഇ പി ജയരാജനെ യുഡിഎഫിലേക്ക് ക്ഷണിച്ച യുഡിഎഫ് കൺവീനർ എം എം ഹസൻ.ഇപി യുഡിഎഫിലേക്ക് വന്നാൽ യുഡിഎഫ് സ്വീകരിക്കുമെന്നും എം എം ഹസ്സൻ.ഇ പിയാണ് കോൺഗ്രസിലേക്ക് വരണമോ എന്നുള്ളത് തീരുമാനിക്കേണ്ടത്. ഇപിയുടെ ആത്മകഥ ആത്മനൊമ്പരങ്ങളുടെ കഥയാണെന്നും എം എം ഹസ്സൻ കൂട്ടിച്ചേർത്തു.കുറേക്കാലമായി ജയരാജൻ ഒരു മുറിവേറ്റ സിംഹത്തെ പോലെയാണ് കഴിയുന്നത്. അദ്ദേഹത്തിന് അർഹതപ്പെട്ട പാർട്ടി സെക്രട്ടറി സ്ഥാനം നിഷേധിച്ചുവെന്നും ഇങ്ങനെ ഒരുപാട് സംഭവങ്ങൾ അദ്ദേഹത്തിൻറെ മനസ്സിൽ ഉണ്ടെന്നും എം എം ഹസ്സൻ ചൂണ്ടിക്കാട്ടി.
യുഡിഎഫിലേക്ക് ക്ഷണിക്കുമോയെന്ന ചോദ്യത്തിന് ഇടത് പക്ഷത്തു നിന്നും ഇ.പി അല്ല ഏത് പി പി വന്നാലും യുഡിഎഫ് ആലോചിക്കുമെന്നായിരുന്നു എം എം ഹസന്റെ പ്രതികരണം. ഇ പി തന്റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമ്പോൾ ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഇ പി ജയരാജൻ മുറിവേറ്റ സിംഹമാണ്. പാർട്ടിക്കുള്ളിലെ അമർഷമാണ് പുസ്തകത്തിലൂടെ പുറത്തുവന്നതെന്നായിരുന്നു എം എം ഹസന്റെ മറുപടി. പാർട്ടി മനസിൽ ഏൽപ്പിച്ച പോറലുകൾക്ക് ഉള്ള മറുപടിയാണ് പുറത്തു വന്നത്. ഇന്ന് ഇ പി ജയരാജനെ ക്ഷണിച്ചുകൊണ്ട് പോയി പാലക്കാട് പ്രസംഗിക്കുന്നു. അതും ഒരു മാർക്കറ്റിംഗ് തന്ത്രമാണ്. അവിടെയും ചർച്ചയാകാൻ പോകുന്നത് ജീവചരിത്രത്തെ കുറിച്ചാണ്. സർക്കാരിനെതിരെയുള്ള വിമർശനങ്ങൾ ആധികാരിക അഭിപ്രായമായി പുറത്തുവന്നുവെന്നും എം എം ഹസൻ കൂട്ടിച്ചേർത്തു.
അതേസമയം, എൽഡിഎഫ് സ്ഥാനാർത്ഥി സരിനെയും ഭാര്യയെയും പാലക്കാട് മണ്ഡലത്തിൽ വ്യാജമായി വോട്ട് ചേർത്തെന്ന് സതീശൻ ആരോപിച്ചു. ഇരുവരും പാലക്കാട് താമസിക്കുന്നവരല്ല. സിപിഐഎം ജില്ലാ സെക്രട്ടറി ഇത് ആദ്യം തടയണം. വയനാട്ടിൽ ആശങ്കയില്ലെന്നും ചേലക്കരയിൽ 3000ത്തിലും 5000 ത്തിനും ഇടയിലുള്ള ഭൂരിപക്ഷത്തിൽ കോൺഗ്രസ് വിജയിക്കുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.
അതേസമയം നടപടി തമാശയായി കണ്ടാൽ മതിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അവർ തമ്മിൽ സൗഹൃദം ഉള്ളതാണ്. അതിൻറെ പേരിൽ പറഞ്ഞതായിരിക്കും. മറ്റൊരു പാർട്ടിയിലെ മുതിർന്ന നേതാവാണ് ഇ പിയെന്നും സതീശൻ പറഞ്ഞു.