ദ്ഘാടനം ചെയ്യാത്ത കണ്ണൂര്‍ വിമാനത്താവളത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എത്തിയത് അത്ഭുതവാര്ത്തയെന്ന് മന്ത്രി എം.എം.മണി. കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. അപ്പോള്‍, സര്‍ക്കാരിന്റെ ഔദ്യോഗിക സ്ഥാനങ്ങള്‍ ഒന്നും വഹിക്കാത്ത ഒരാളായിട്ടു പോലും ഉദ്ഘാടനത്തിന് മുമ്പ് അമിത് ഷായ്ക്ക് അനുമതി കൊടുത്തെങ്കില്‍ അത്ഭുതകരമാണെന്നാണ് എം.എം.മണി പറഞ്ഞത്. ഇത് ബിജെപി ഭരണത്തിന്റെ കീഴില്‍ നടക്കുന്ന വഴിവിട്ട കാര്യങ്ങളുടെ ചെറിയ ഉദാഹരണം മാത്രമാണെന്നും മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കണ്ണൂര്‍ വിമാനത്താവളത്തില്‍ ബിജെപിയുടെ അഖിലേന്ത്യ പ്രസിഡന്റ് ശ്രീ. അമിത് ഷാ വിമാനത്തില്‍ ഇറങ്ങുന്നുവെന്ന്. ഇത് കേട്ടപ്പോള്‍ അത്ഭുതം തോന്നിയെന്നും അദ്ദേഹം പറയുന്നു.
Tags: kannur air port