നടുറോഡില്‍ പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ചു; മൂന്ന് പേര്‍ പിടിയില്‍

തിരുവനന്തപുരം: നടുറോഡില്‍ പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. സിപിഎം ബ്രാഞ്ച് സെക്രട്ടറി സെൽവരാജ്, സെൽവരാജന്റെ സഹോദരൻ സുന്ദരൻ, അഖിൽ എന്നിവരാണ് അറസ്റ്റിലായത്. ടെലി കമ്മ്യൂണിക്കേഷന്‍ സിപിഒ ആര്‍ ബിജുവിനാണ് മര്‍ദ്ദനമേറ്റത്.

ബേക്കറി ജംഗ്ഷനില്‍ വച്ചാണ് പൊലീസുകാരനെ നാട്ടുകാര്‍ മര്‍ദിച്ചത്. വീടിനുള്ളില്‍ അതിക്രമിച്ചു കയറിയതിനാണ് മര്‍ദിച്ചതെന്നാണ് നാട്ടുകാരുടെ വാദം. അതേസമയം ജോലിക്ക് ഹാജരാകാത്തതിന് ബിജുവിനെതിരെ വകുപ്പുതല അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. അതിക്രമിച്ചു കയറിയതിന് ബിജുവിനെതിരെയും മര്‍ദ്ദിച്ചതിന് നാട്ടുകാര്‍ക്കെതിരെയും കേസെടുത്താണ് അന്വേഷണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top