മോഡലുകളെ ഔഡി കാറില്‍ പിന്തുടര്‍ന്നത് ആര് ! പിന്നിലെ കാറിൽനിന്ന് ഇറങ്ങി നോക്കിയിട്ട് സ്ഥലം വിട്ടു; മിസ് കേരള സുന്ദരിമാരുടെ മരണത്തില്‍ ദുരൂഹതയേറുന്നു.അപകടസ്ഥലം നോക്കിയ ശേഷം അവര്‍ കടന്നുകളഞ്ഞതെന്തിന് ?

കൊച്ചി :മിസ് കേരള സുന്ദരിമാരുടെ മരണത്തിനു കാരണമായ കാറപടത്തില്‍ ദുരൂഹതയേറുന്നു. കുണ്ടന്നൂര്‍ മുതല്‍ രണ്ടു കാറുകള്‍ മത്സരയോട്ടം നടത്തിയിരുന്നുവെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. മരിക്കുന്നതിനു മുൻപ് ഇവർ ഡിജെ പാർട്ടിയിൽ പങ്കെടുത്ത ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ നിന്ന് അപകടസ്ഥലം വരെയുള്ള സഞ്ചാര പാതയിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. ഇതു വിശദമായി പരിശോധിച്ചപ്പോഴാണ് അപകടം സ്വാഭാവികമായി സംഭവിച്ചതാണോ എന്നതുൾപ്പെടെയുള്ള സംശയം പൊലീസിനുണ്ടായത്. എന്നാല്‍, മത്സരയോട്ടം എന്തിനാണെന്ന് പോലീസിനു കണ്ടെത്താനാട്ടില്ല. തകര്‍ന്ന കാറിലെ ഡ്രൈവറാണ് മത്സരയോട്ടം നടന്നതായി മൊഴിനല്‍കിയത്.

തകര്‍ന്ന ഫോഡ് ഫിഗോ ഓടിച്ചിരുന്ന മാള സ്വദേശി അബ്ദുറഹ്മാന്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ എറണാകുളം മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലാണ്.തങ്ങളുടെ കാറിനെ ഒരു ഔഡി കാര്‍ പിന്തുടര്‍ന്നിരുന്നുവെന്നും ഇതുമൂലം അമിതവേഗത്തില്‍ കാര്‍ ഓടിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്നുമാണ് അബ്ദുറഹ്മാന്റെ മൊഴി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പോലീസ് ഈ വാദം മുഖവിലയ്ക്ക് എടുത്തിട്ടില്ല. കേസുമായി ബന്ധപ്പെട്ട് ഫോര്‍ട്ട് കൊച്ചി മുതല്‍ വൈറ്റില ചക്കരപ്പറമ്പ് വരെയുള്ള സി.സി.ടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു.തേവരയില്‍ വച്ച് ഒരു ഔഡി കാര്‍ മോഡലുകള്‍ സഞ്ചരിച്ചിരുന്ന ഫോര്‍ഡ് ഫിഗോയെ അമിതവേഗത്തില്‍ പിന്തുടര്‍ന്നിരുന്നതായി ദൃശ്യങ്ങളില്‍നിന്ന് പോലീസിന് വ്യക്തമായിരുന്നു.മാത്രമല്ല, ഇടപ്പള്ളിവരെ പോയ ഔഡി കാര്‍ അപകടസ്ഥലത്തേക്ക് മടങ്ങിയെത്തുകയും കാറില്‍നിന്ന് ഒരാള്‍ ഇറങ്ങിയ നോക്കിയ ശേഷം പോകുന്നതായും ദൃശ്യങ്ങളിലുണ്ട്. ഇത് ആരാണെന്നാണ് കണ്ടെത്തേണ്ടതുണ്ട്.ഔഡി കാര്‍ ഓടിച്ചിരുന്ന എറണാകുളം സ്വദേശി സൈജു തങ്കച്ചനെ പാലാരിവട്ടം സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്തു. മോഡലുകള്‍ സഞ്ചരിച്ചിരുന്ന കാറിനെ പിന്തുടര്‍ന്നതായി സൈജു പറഞ്ഞു.

മോഡലുകള്‍ പുറപ്പെട്ട ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലുടമയേയും സൈജു വിളിച്ചിരുന്നു. മോഡലുകള്‍ സഞ്ചരിച്ച കാര്‍ അമിതവേഗത്തിലാണ് പോകുന്നതെന്നു പറയാനാണ് വിളിച്ചതെന്നാണ് സൈജുവിന്റെ മൊഴി.മദ്യ ലഹരിയില്‍ വാഹനം ഓടിക്കുന്നത് ഒഴിവാക്കാനാണ് ഇവരെ പിന്തുടര്‍ന്നതെന്ന സൈജുവിന്റെ മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.അപകടം നടന്നത് കാര്‍ മരത്തിലിടിച്ചുതന്നെയാണെന്ന് പോലീസ് വ്യക്തമാക്കുന്നു. അതിലേക്ക് നയിച്ച കാരണങ്ങളാണ് തേടുന്നത്. ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ നിന്ന് പോലീസിനു ശരിയായ വിവരങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല.

ചോദ്യം ചെയ്യലുണ്ടാകുമെന്നുറപ്പായതോടെ ഹോട്ടലുടമ ഒളിവിലാണെന്നാണ് സൂചന. ഹോട്ടലില്‍ നടന്ന ഡി.ജെ. പാര്‍ട്ടിയിലെ യഥാര്‍ഥ ദൃശ്യങ്ങള്‍ അടങ്ങിയ ഡി.വി.ആര്‍. പോലീസിന് നല്‍കാതെ മറ്റൊന്നാണ് ലഭിച്ചത്.ശരിയായ ഡി.വി.ആറിന്റെ പാസ്വേഡും പോലീസിനു ലഭിച്ചിട്ടില്ല. യഥാര്‍ഥ ഡി.വി.ആര്‍. കുപ്പത്തൊട്ടിയില്‍ കളഞ്ഞതായി പിന്നീട് വിവരം ലഭിച്ചു.

2019 ലെ മുന്‍ മിസ് കേരള ആറ്റിങ്ങല്‍ സ്വേദശി അന്‍സി കബീര്‍, റണ്ണറപ്പ് ചാലക്കുടി സ്വദേശി അന്‍ജിത ഷാജന്‍, കാറിലുണ്ടായിരുന്ന തൃശൂര്‍ സ്വദേശി മുഹമ്മദ് ആഷിഖ് എന്നിവരാണ് നവംബര്‍ ഒന്നിനു പുലര്‍ച്ചെ ഒന്നരയ്ക്ക് വൈറ്റിലയ്ക്കു സമീപം ദേശീയപാതയിലെ ചക്കരപ്പറമ്പില്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടത്.
ഡ്രൈവര്‍ അബ്ദുറഹ്മാന്‍ അമിതമായി മദ്യപിച്ചിരുന്നുവെന്നും രക്തത്തില്‍ 135 മില്ലി മദ്യം ഉണ്ടായിരുന്നതായി പരിശോധനയില്‍ വ്യക്തമായിരുന്നു. ഇയാളുടെ പേരില്‍ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.

കേസിന്റെ കുരുക്കഴിക്കാൻ ആവശ്യമായ തെളിവുകൾ വരും ദിവസങ്ങളിൽ ലഭിക്കുമെന്നാണു പൊലീസിന്റെ പ്രതീക്ഷ. കുണ്ടന്നൂരിൽ മറ്റൊരു വാഹനത്തിന്റെ ഡ്രൈവറും ഇവരും തമ്മിൽ തർക്കം നടന്നിരുന്നു എന്ന വിവരവും ലഭിച്ചുവെങ്കിലും ഈ വാഹനം കണ്ടെത്താനായിട്ടില്ല. 12.30ന് ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ നിന്നു വിട്ട വാഹനം 100–120 കിലോമീറ്ററിൽ വേഗത്തിൽ സഞ്ചരിച്ചിട്ടും ഒരു മണിക്കു മാത്രമാണു ചക്കരപ്പറമ്പിൽ എത്തിയത് എന്നതിനാൽ ഇതിനിടെ എന്തോ സംഭവിച്ചിട്ടുണ്ടെന്നു തന്നെയാണു പൊലീസിന്റെ നിഗമനം .പാർട്ടി നടന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ സംബന്ധിച്ച ദുരൂഹത നീക്കാൻ ഹോട്ടൽ ഉടമയെ ബന്ധപ്പെടാൻ പൊലീസ് ശ്രമിച്ചെങ്കിലും ഇയാൾ ഒളിവിലാണെന്നാണു വിവരം. രാത്രി ഹോട്ടലിൽ നടത്തിയ ഡിജെ പാർട്ടിക്കിടെ ചില പ്രശ്നങ്ങൾ ഉണ്ടായതായും ഇതാണു ദൃശ്യങ്ങൾ നശിപ്പിക്കാൻ കാരണമെന്നും കരുതുന്നു. ഇതുകൊണ്ടു തന്നെയാകാം ദൃശ്യങ്ങൾ നശിപ്പിക്കാൻ ജീവനക്കാരോട് ഉടമ ആവശ്യപ്പെട്ടതെന്നും സംശയമുണ്ട്. പാർട്ടി നടന്ന ഹാളിലെയും ഹോട്ടലിന്റെ പാർക്കിങ് ഏരിയയിലെയും ദൃശ്യങ്ങൾ അടങ്ങിയ ഡിവിആറാണു കാണാനില്ലാത്തത്.

Top