ഒരു യൂണിഫോമിന്റെ വില 48,000 രൂപ. സംഭവം ജപ്പാനിലെ ഒരു സ്‌കൂളിലാണ്. ടോക്കിയോയിലെ തായ്‌മെയ് എലിമെന്ററി സ്‌കൂളിലാണ് ഏകദേശം 48,000 രൂപ യൂണിഫോമിനായി ഒരു കുട്ടിയില്‍ നിന്ന് ഈടാക്കുന്നത്. ഇറ്റാലിയന്‍ ആഡംബര വസ്ത്ര ബ്രാന്‍ഡായ അരമാനിയാണ്. യൂണിഫോം ഡിസൈന്‍ ചെയ്തിരിക്കുന്നത്. പുതിയ യൂണിഫോം എല്ലാ വിദ്യാര്‍ഥികള്‍ക്കും നിര്‍ബന്ധമാക്കിയിട്ടില്ലെന്നും വാങ്ങാന്‍ ശേഷിയുള്ള രക്ഷിതാക്കള്‍ മാത്രം പുതിയതിലേക്ക് മാറിയാല്‍ മതിയാകുമെന്നും സ്‌കൂള്‍ അധികൃതര്‍ പറയുന്നു. പാവപ്പെട്ടവര്‍ക്ക് വേണ്ടിയല്ല തങ്ങളുടെ പുതിയ യൂണിഫോമെന്ന് അരമാനി വ്യക്തമാക്കി. യൂണിഫോമിന് പുറമെ ബാഗ്,തൊപ്പി, എന്നിവയും നല്‍കുന്നുണ്ട്. സ്‌കൂല്‍ ഐഡന്റിറ്റി നിലനിര്‍ത്താന്‍ വേണ്ടിയാണ് ഇതെന്നാണ് സ്‌കൂള്‍ അധികൃതരുടെ വാദം. കൂടാതെ കുട്ടികളുടെ ഫാഷന്‍ സങ്കല്‍പ്പങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കുന്നതിനും വേണ്ടിയാണ് അരമാനിയെ കൊണ്ട് യൂണിഫോം ഡിസൈന്‍ ചെയ്യിപ്പിച്ചതെന്നും അവര്‍ പറയുന്നു.