സ്പീഡ് പോസ്റ്റിലൂടെ പ്രചാരണ തട്ടിപ്പ്; മോഡിയുടെ ഇലക്ഷന്‍ സ്റ്റണ്ട്ആരോഗ്യ ഇന്‍ഷുറന്‍സിന്റെ മറവില്‍   

തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഗ്രാമീണരെ തെറ്റിദ്ധരിപ്പിച്ച് വോട്ട് തട്ടാന്‍ മോഡിയുടെ പുതിയ അടവ്. സൗജന്യ ചികിത്സയടക്കമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതായുള്ള കത്ത് പ്രധാനമന്ത്രിയുടെ പേരില്‍ ഇതിനകം പല കുടുംബങ്ങളിലും സ്പീഡ് പോസ്റ്റില്‍ എത്തിക്കഴിഞ്ഞു. കേരളത്തില്‍ 10 ലക്ഷം കുടുംബങ്ങള്‍ക്ക് ഇത്തരത്തില്‍ മോഡിയുടെ ഓഫീസില്‍ നിന്ന് കത്തയച്ചതായാണ് വിവരം. പ്രധാനമന്ത്രി ജന്‍ ആരോഗ്യ ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ താങ്കളെയും കുടുംബത്തെയും ഉള്‍പ്പെടുത്തിയിരിക്കുന്നു…’ എന്ന് രേഖപ്പെടുത്തിയ കത്ത് ലഭിച്ചവരൊക്കെ അമ്പരന്നിരിക്കുകയാണ്.

ഇത് എന്തു പദ്ധതിയാണെന്നോ ആനുകൂല്യം കിട്ടാന്‍ എന്തു ചെയ്യണമെന്നോ ആര്‍ക്കും ഒരെത്തും പിടിയുമില്ല. മാത്രവുമല്ല, ഈ പദ്ധതിയില്‍ ചേരാന്‍ ആരും ഇന്നേവരെ അപേക്ഷ സമര്‍പ്പിച്ചിട്ടുമില്ല. വിശദമായ അന്വേഷണത്തിലാണ് ഇത് മോഡിയുടെ ഇലക്ഷന്‍ സ്റ്റണ്ട് ആണെന്ന് വ്യക്തമായത്. ലോകത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് പദ്ധതിയാണ് ഇതെന്ന് വിശദീകരിക്കുന്ന കത്തില്‍ ജന്‍ ആരോഗ്യ യോജനയുടേയും കഴിഞ്ഞ നാലു വര്‍ഷത്തെ മോഡി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളേയും പറ്റിയാണ് വ്യക്തമാക്കിയിട്ടുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തിലും ഇതിനോടകം ധാരാളം പേര്‍ക്ക് ഈ കത്ത് ലഭിച്ചിട്ടുണ്ട്. സ്പീഡ് പോസ്റ്റിലാണ് കത്തുകള്‍ ഗൃഹനാഥന്റെ പേരില്‍ എത്തുന്നത്. ഇതില്‍ വീട്ടിലെ അംഗങ്ങളുടെ പേരുവിവരവും വയസ്സും അച്ചടിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളിലും തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും വര്‍ഷം അഞ്ചു ലക്ഷം രൂപയുടെ ചികിത്സാനുകൂല്യമാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്. രാജ്യത്തെവിടെയാണെങ്കിലും ഈ കാര്‍ഡ് ഉപയോഗിച്ച് ചികിത്സ നടത്താമെന്നും ലഭിച്ചിട്ടുള്ള കത്തിനൊപ്പം അംഗങ്ങളുടെ ആധാര്‍ കാര്‍ഡോ ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡോ കാണിച്ചാല്‍ ചികിത്സ സൗജന്യം ലഭിക്കുമെന്നാണ് വിശദമാക്കുന്നത്.

അതിനാല്‍ കത്ത് കിട്ടിയവര്‍ വിവരം രഹസ്യമായി സൂക്ഷിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ ഇത്തരം ഒരു കത്തിടപാടിലൂടെ ജനങ്ങളെ സ്വാധീനിക്കാനുള്ള വെറും രാഷ്ട്രീയ തന്ത്രം മാത്രമാണ് ഇതിനുപിന്നിലുള്ളത്. കോടികള്‍ മുടക്കിയാണ് പ്രധാനമന്ത്രിയുടെ പടം സഹിതം വര്‍ണാഭമായ അച്ചടി നിര്‍വഹിച്ചിട്ടുള്ളത്. തപാല്‍ ചിലവും കോടികളാവും . കേന്ദ്ര സര്‍ക്കാരിന്റെ പല പദ്ധതികളുടെ നേട്ടങ്ങളേയും പ്രധാനമന്ത്രി ആവാസ് യോജന, ഉജ്വല യോജന, സൗഭാഗ്യ സ്‌കീം, ജീവന്‍ ജ്യോതി ഭീമാ യോജന ഉള്‍പ്പെടെയുള്ള പദ്ധതികള്‍ വിശദീകരിക്കുന്ന കത്തില്‍ താന്‍ ചെറുപ്പത്തില്‍ അനുഭവിച്ച ദാരിദ്ര്യത്തിലാണ് തുടങ്ങുന്നത്.

പട്ടിണിപ്പാവങ്ങളെ ഉയര്‍ത്തിക്കൊണ്ട് വരുന്നതിന് അവരെ ശാക്തീകരിക്കണമെന്നും അതുകൊണ്ട് നിങ്ങള്‍ തെരഞ്ഞെടുത്ത് പ്രധാനമന്ത്രിയാക്കിയ അന്നുമുതല്‍ ആ ലക്ഷ്യത്തിനായിട്ടാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും മോഡി പറയുന്നു. കേരളത്തില്‍ മലയാളത്തിലാണ് കത്ത് അയച്ചിട്ടുള്ളത്. ഓരോ സംസ്ഥാനത്തും മാതൃഭാഷയില്‍ കത്ത് തയ്യാറാക്കിയാണ് ഇതിന് വേണ്ടി അയക്കുന്നത്. ഈ പദ്ധതിക്കുവേണ്ടി 2018-19 വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ നീക്കിവച്ചിട്ടുള്ളത് കേവലം 2000 കോടിമാത്രമാണ് . ഇതില്‍ നിന്നും പത്തുകോടി കുടുംബങ്ങള്‍ക്ക് വര്‍ഷം അഞ്ചു ലക്ഷം രൂപയുടെ ചികിത്സ ചെലവ് കിട്ടുന്നതെങ്ങിനെയെന്ന സംശയമാണ് ജനങ്ങള്‍ക്കുള്ളത്.

വലിയൊരു വിഭാഗം ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് ചോര്‍ത്തി നല്‍കാനുള്ള ഒരു പദ്ധതിയാണ് ഇവിടെ ആവിഷ്‌കരിക്കപ്പെടുന്നതെന്ന ആശങ്കയാണുള്ളത്.

Top