യാവത്മാല്: പുല്‍വാമ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എത്ര ഒളിപ്പിക്കാന്‍ ശ്രമിച്ചാലും അവര്‍ ശിക്ഷ അനുഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ യാവത്മാലില് വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു പ്രധാനമന്ത്രി. ആക്രമണം നടത്തിയവര്‍ക്കെതിരെ തിരിച്ചടിക്കാന്‍ സൈനികര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. പുല്‍വാമയില്‍ ആക്രമണം നടത്തിയവരുടെ വിധി ഇന്ത്യന്‍ സൈന്യം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജവാന്മാരുടെ വീരമൃത്യു വെറുതെയാവില്ലെന്നും ജനങ്ങളുടെ വികാരം മനസിലാക്കുന്നുവെന്നും മോദി പറഞ്ഞു. ആഭ്യന്തര സുരക്ഷക്ക് തന്നെയാണ് പ്രാധാന്യം നല്‍കുന്നത്. തന്റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ തൃപ്തരാണോ എന്നും അദ്ദേഹം ജനങ്ങളോട് ചോദിച്ചു. പുല്‍വാമയിലെ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പാകിസ്താന് പാപ്പരത്വത്തിലാണെങ്കിലും തീവ്രവാദത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്താണെന്നും മോദി വ്യക്തമാക്കി.
ജവാന്മാരുടെ വീരമൃത്യു വെറുതെയാവില്ല; അക്രമികളെ വെറുതെവിടില്ലെന്ന് പ്രധാനമന്ത്രി
Tags: modi