ട്രെയിന്‍ ടിക്കറ്റില്‍ മോദിയുടെ ചിത്രം പതിപ്പിച്ചുവെന്നാരോപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി തൃണമൂല്‍ കോണ്‍ഗ്രസ്. കേന്ദ്ര സര്‍ക്കാരിന്റെയും ബിജെപിയുടെയും നടപടി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്ന് തൃണമൂല്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര ഭവന, നഗര ദാരിദ്ര നിര്‍മ്മാര്‍ജ്ജന മന്ത്രാലയത്തിന്റെ പരസ്യമാണ് ട്രെയിന്‍ ടിക്കറ്റിലുള്ളതെന്നും ഇതിലാണ് പ്രധാനമന്ത്രിയുടെ ചിത്രവും ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും തൃണമൂല്‍ പരാതിയില്‍ പറഞ്ഞു. മോദിയുടെ ചിത്രങ്ങള്‍ പതിപ്പിച്ച ടിക്കറ്റുകള്‍ അച്ചടിക്കുന്നതും വിതരണം ചെയ്യുന്നതും നിര്‍ത്തലാക്കണമെന്നും പരാതിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് ശേഷം 63,449 ഹോര്‍ഡിങ്, ബാനര്‍, പോസ്റ്റര്‍ തുടങ്ങിയവ ഡല്‍ഹിയില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ നീക്കം ചെയ്തിരുന്നു. നരേന്ദ്രമോദിയുടെ ചിത്രമുള്ള ഹോര്‍ഡിങുകള്‍ പെട്രോള്‍ പമ്പുകളില്‍ നിന്നും വിമാനത്താവളത്തില്‍ നിന്നുമടക്കം എടുത്ത് മാറ്റണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്, ഇലക്ഷന്‍ കമ്മീഷനെ സമീപിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇവ മാറ്റുവാനുള്ള നടപടി കമ്മീഷന്‍ സ്വീകരിച്ചത്.
ട്രെയിന്‍ ടിക്കറ്റില്‍ മോദിയുടെ ചിത്രം; തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി
Tags: modi